സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിത ക്ലബ്ബ്

ഗണിതത്തോടു താല്പര്യമുള്ള ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഏകദേശം 50 കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളായി പ്രവർത്തിച്ചുവരുന്നു . ഗണിതത്തിൽ താൽപര്യം ജനിപ്പിക്കാനും , ഗണിതത്തിൽ പുറകിൽ നിൽക്കുന്നതുമായ കുട്ടികളെ മുൻനിരയിൽ എത്തിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ ഞങ്ങൾ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. .ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി .ഗണിത പസിൽ ,ജോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ഗണിത പാട്ട്, ഗണിത പ്രസംഗം തുടങ്ങിയവ അതിൽപ്പെടുന്നു ഇന്നു മിക്ക കുട്ടികളും വളരെയധികം താല്പര്യത്തോടെയും മത്സരബുദ്ധിയോടെയും മത്സരങ്ങളിൽ പങ്കെടുത്തു. ഗണിത ആഭിമുഖ്യ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ എല്ലാവരിലും ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുവാൻ ക്ലബ്ബിന് സാധിക്കുന്നു .