എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല

00:01, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdpygvhss (സംവാദം | സംഭാവനകൾ) (സ്കൂൾഗ്രന്ഥശാലയുടെ വിവരങ്ങൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പതിനായിരത്തില്പരം പുസ്തകങ്ങൾ ഉള്ള ഒരു മികച്ച ലൈബ്രറിയാണ് സ്കൂളിലുള്ളത് .ഇപ്പോൾ വിപണിയിൽ ലഭ്യമല്ലാത്ത പല അമൂല്യ പുസ്തകങ്ങളുടെ ശേഖരവും ഇവിടെക്കാണാം .ഇവയെല്ലാം നമ്പറിട്ടു വിവിധ വിഭാഗങ്ങളിലായി തരാം തിരിച്ചു സൂക്ഷിച്ചു വരുന്നു.പി. ടി. എ ഫണ്ട്,അദ്ധ്യാപകർ, പൂര്വവിദ്യാര്ഥികൾ മറ്റു സുമനസ്സുകൾ തുടങ്ങിയവരുടെ സഹായം കൊണ്ട് പുതിയ ബുക്കുകൾ വാങ്ങിവരുന്നു .കൂടാതെ വായനയുടെ വസന്തം പദ്ധതിയുടെ ഭാഗമായും പുതിയ പുസ്തകങ്ങൾ വാങ്ങുന്നു .വിദ്യാരംഗം ,തളിര്, ശാസ്ത്രകേരളം തുടങ്ങിയ ആനുകാലികങ്ങളും ലൈബ്രറിക്ക് മുതൽക്കൂട്ടാകുന്നുണ്ട് .


എല്ലാവർഷവും സ്കൂൾ വർഷാരംഭത്തിൽ തന്നെ ലൈബ്രറിയും പ്രവർത്തനം തുടങ്ങുന്നു .കോവിഡിനുശേഷം സ്കൂൾ തുറന്നപ്പോഴുണ്ടായ വിജ്ഞാനവിടവ് പരിഹരിക്കുന്നതിന് ലൈബ്രറി പൂർണസജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനും കുറിപ്പുകൾ തയ്യാറാക്കുന്നതിനും ഇവിടെ സൗകര്യം ഒരുക്കിയിരിക്കുന്നു .