നേട്ടങ്ങൾ

 
അക്ഷര മുറ്റം വിജയികൾ
 



1 എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി ആറ് പ്രാവശ്യം നൂറ് ശതമാനം ജയം .
2 വി എച്ച് എസ് ഇ ലും മികച്ച വിജയം.
3 ജില്ലാതല ക്യാമ്പിൽ മികച്ച പ്ലാറ്റൂൺ ആയി നമ്മുടെ എസ് പി സി പ്ലാറ്റൂൺ തിരഞ്ഞെടുക്കപ്പെട്ടു.
4 ഹരിതകേരളം പരിപാടിയിൽ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
5 ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ തുടർച്ചയായി നാലു പ്രാവശ്യം രണ്ടാം സ്ഥാനം.
6 പ്രൊജക്റ്റ് മത്സരത്തിൽ ആഗ്നസ് മേരി അലക്സാണ്ടർ സംസ്ഥാനതലത്തിൽ പങ്കെടുത്തു .
7 വിവിധ ചിത്രരചന മത്സരങ്ങളിൽ ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും മികച്ച പ്രകടനം നടത്താൻ സാധിച്ചു.
8 ഉപജില്ലാ കലാമത്സരങ്ങളിൽ തുടർച്ചയായി മുൻനിരയിൽ സ്ഥാനം പിടിക്കാൻ നമ്മുടെ കുട്ടികൾക്കായി .
9 ക്വിസ് മത്സരങ്ങളിൽ തുടർച്ചയായി മികച്ച നിലവാരം പുലർത്താൻ സാധിച്ചു .
10 സംസ്കൃതോത്സവത്തിൽ എല്ലായ്പ്പോഴും മുൻനിരയിൽ നമ്മുടെ സ്കൂൾ ആണ് .
11 കബഡി ,ഫുട്ബോൾ ,ബാഡ്‌മിന്റൺ ,അത്‍ലറ്റിക്സിൽ മുൻനിരയിൽ എത്താൻ നമ്മുടെ കുട്ടികൾക്കായി .
12ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവൽ കൂടി, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വൻ വിജയമാണ് നമ്മുടെ സ്കൂളിന് ലഭിച്ചത്,എൽ എസ് എസ് ന് പരീക്ഷ എഴുതിയ 7 ൽ 6 കുട്ടികളും വിജയിച്ചു യു എസ് എസ് പരീക്ഷയിൽ 2 കുട്ടികളും വിജയിച്ചു.
13നോർത്ത് പറവൂർ ഉപജില്ല2022 അക്ഷരമുറ്റം ക്വസ് മത്സരത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം തെരേസ ടെജോ കരസ്ഥരാക്കി ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം ആദിത്യൻ കെ എസ് കരസ്ഥമാക്കി.
14കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്വിസ് ജില്ലാ തലമത്സരത്തിൽ എറണാകുളം ജില്ലയിൽ നിന്നും രണ്ടാം സ്ഥാനത്തോടെ നമ്മുടെ വിദ്യാലയത്തിലെ മീനൂട്ടി കെ എൽ, ആദിത്യൻ കെ എ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.


2021 ൽ എസ്. എസ്. എൽ. സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ

2020 ൽ എസ്. എസ്. എൽ. സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ

യു.എസ്.എസ്. വിജയികൾ

എൽ.എസ്.എസ്. വിജയികൾ

നേട്ടങ്ങളുടെ പട്ടികയിലെ പൊൻ തൂവലുകൾ

 
തിരികെ വിദ്യാലയം - ജില്ലാതലം രണ്ടാം സ്ഥാനം
 
ഹരിത വിദ്യാലയം
 
10 A+ കരസ്ഥതമാക്കിയ രെദുൽ പ്രധാനാധ്യാപിക റൂബി ടീച്ചറിൽ നിന്ന് പുരസ്കാരം സ്വീകരിക്കുന്നു
 
മികച്ച എസ് പി സി പ്ലറ്റൂൺ
 
മികച്ച പ്ലറ്റൂൺ പത്രവാർത്ത
 
ശാസ്ത്ര രംഗം

വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ അവരവരുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില് വിജയം നേടി, എസ് എസ് എൽ സി പരീക്ഷയില് ധാരാളം കുട്ടികൾ ഗ്രേയ്സ് മാർക്കിന് അർഹരായിട്ടുണ്ട്. ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.

 
ശാസ്ത്രമേളയിൽ നിന്ന്
 
വിവരസാങ്കേതിക വിദ്യ
 
ആയോധന കലകൾ
 
ഗണിത ഫെയർ ആദ്യ റണ്ണർഅപ്പ്
 
സബ് ജില്ല സ്പോർട്സ് മേള
 
ദഫ് മുട്ട് ടീം

പഠന മികവ്

തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ആയിട്ടു പോലും പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഉപജില്ലയിൽ തന്നെ മികച്ച സർക്കാർ വിദ്യാലയം ആണ് നമ്മുടേത്. തുടർച്ചയായ ആറാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടാൻ സ്കൂളിന് സാധിക്കുന്നുണ്ട്. A +കളുടെ എണ്ണത്തിലും നമ്മുടെ സ്കൂൾ മുൻപന്തിയിലാണ്. വി എച്ച് എസ് ഇയിൽ മികവാർന്ന വിജയം നേടാൻ കൈതാരം സ്കൂളിന് സാധിക്കുന്നുണ്ട്…

 
എസ് എസ് എൽ സി മികച്ച വിജയം
 
2018 ലെ SSLC മുഴുവൻ A + നേടിയ നമ്മുടെ വിദ്യാർഥികളെ കുറിച്ചുള്ള വാർത്ത പത്രത്തിൽ
 
2017 ൽ 10A+ കരസ്ഥതമാക്കിയ Nandana പുരസ്കാരം സ്വീകരിക്കുന്നു

കായികപരമായ നേട്ടങ്ങൾ

മണ്ണിലും രക്തത്തിലും അലിഞ്ഞ് ചേർന്ന ഒരു കായിക സംസ്കാരമാണ് കൈതാരം സ്കൂളിനും ,കൈതാരം ദേശത്തിനുമുള്ളത് നാട്ടുകാരുടെയും സ്കൂളിന്റെയും ശക്തമായ ഇടപെടലുകൾ ദേശത്തിന്റെ കായിക സംസ്കാരം ഉയർത്തി പിടിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു ശക്തമായ കബഡി ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി സ്കൂളിനുണ്ട് . ശക്തമായ ഫുഡ്ബോൾ ടീമും വി എച്ച് എസ് ഇ തലത്തിലും ഹൈസ്കൂൾ തലത്തിലും നമ്മുക്ക് ഉണ്ട്. കൂടാതെ എല്ലാ വിഭാഗത്തിലും ശക്തമായ സാന്നിധ്യം അറിയിക്കുന്ന ബാഡ്മിന്റൺ ടീമും സ്കൂളിലുണ്ട്. ഉപജില്ലാ കായികോത്സവത്തിലും ജില്ലാ കായികോത്സവത്തിലും ശക്തമായ സാന്നിധ്യം കാഴ്ചവെയ്ക്കുന്ന അത്‌ലറ്റിക് ടീമും സ്കൂളിലുണ്ട്. നാട്ടുകാരുടെയും സ്കൂൾ പി ടി എ, എസ് എം സി എന്നിവയുടെ ഇടപെടലിന്റെ ഫലമായി നല്ല വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.

 
കളിക്കളത്തിന്റെ തെക്ക് വടക്ക് ദ്യശ്യം
 
അത് ലറ്റിക്ക് മീറ്റിൽ നിന്ന്
 
spc ഷോട്ട് പുട്ട് മത്സരത്തിൽ നിന്ന്
 
പെൺകുട്ടികളുടെ കബഡി ടിം
 
ആണ് കുട്ടികളുടെ ഫുഡ്ബോൾ ടീം
 
spc കുട്ടികളുടെ ഓട്ടമത്സരം
 
ഫുട്ബോൾ പരിശീലനം
 
പെൺകുട്ടികളുടെ വടം വലി ടിം
 
ആൺകുട്ടികളുടെ വടംവലി ടീം