ഗവ. സ്കൂൾ ഫോർ ബ്ലൈൻഡ്, കുന്നംകുളം

14:29, 24 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24348 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ സ്പെഷ്യൽ വിദ്യാലയമാണ് സ്കൂൾ ഫോർ ബ്ലൈൻഡ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിന് തൃശൂർ ജില്ലയിൽ സർക്കാർ നടത്തുന്ന വിദ്യാലയമാണ് ഗവണ്മെന്റ് സ്കൂൾ ഫോർ ദി വിഷ്വലി ഇമ്പയേർഡ്, കുന്നംകുളം. 40 ശതമാനമോ അതിനു മുകളിലോ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് 1 മുതൽ 7 വരെ ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ലഭിക്കുന്നതാണ്.

ഗവ. സ്കൂൾ ഫോർ ബ്ലൈൻഡ്, കുന്നംകുളം
വിലാസം
കുന്നംകുളം

സർക്കാർ അന്ധ വിദ്യാലയം, കുന്നംകുളം
,
680503
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ9495462946
ഇമെയിൽgbskunnamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24348 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഓമന.സി
അവസാനം തിരുത്തിയത്
24-02-202224348


ചരിത്രം

അന്ധ-ബധിര-മൂക വിദ്യാലയങ്ങൾ കേരളത്തിൽ ആദ്യമായി സ്ഥാപിച്ച് , അത്തരം വൈകല്യമുള്ള അനേകരെ ജീവിതത്തിന്റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ചുയർത്തിയ മഹത് വ്യക്തിയായിരുന്നു ശ്രീ. കെ.ടി. മാത്യു. 1934-ൽ ആണ്  കുന്നംകുളത്ത്  അന്ധ-ബധിര-മൂക വിദ്യാലയം ഇദ്ദേഹം സ്ഥാപിച്ചത്. അന്ധത ബാധിച്ച കുട്ടികളെയാണ് ആദ്യം  ചേർത്തിരുന്നത് . മറ്റു അവശത അനുഭവിക്കുന്ന കുട്ടികളെയും പിന്നീട് ചേർത്തു. വൈ.ഡബ്ലിയു.സി.എ കെട്ടിടത്തിലാണ് സ്കൂൾ  ആരംഭിച്ചത്. 1901-ലെ സെൻസസ് പപ്രകാരം പതിനായിരം പേരിൽ 886 പേർ കാഴ്ച്ച ഇല്ലാത്തവരും 549 പേർ കേൾവിശക്തിയില്ലാത്തവരും സംസാരിക്കാൻ കഴിയാത്തവരും ആയിരുന്നു. വിവിധ കാരണങ്ങൾകൊണ്ടും രോഗങ്ങൾ കൊണ്ടും ജന്മനാ തന്നെ ഈ രോഗത്തിന് കീഴ്പെട്ട കുട്ടികളെ സഹായിക്കണമെന്നുള്ള വ്യഗ്രത മാത്യുവിന് ഉണ്ടായത്  സ്വന്തം മക്കളുടെ കാര്യത്തിൽ നിന്നുതന്നെയാണ് . അന്ന് കേരളത്തിൽ ഒരിടത്തും ഇത്തരം കുട്ടികൾക്കുള്ള സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. തമിഴ്‌നാട്ടിലുള്ള പാളയം കോട്ടയിൽ ഇങ്ങനെയൊരു സ്കൂൾ ഉണ്ടെന്നറിഞ്ഞ മാത്യുവും ഭാര്യ മാത്തിരിയും റോസിയെന്ന മകളെ അവിടെകൊണ്ടുചെന്നാക്കി. ഈ സംഭവം മാത്യുവിന് ഇത്തരം കുട്ടികളുടെ കാര്യത്തെപ്പറ്റി ചിന്തിക്കാൻ  ഇടവരുത്തി. കുന്നംകുളത്തും ചുറ്റുപാടുമുള്ള കുട്ടികൾക്ക്  പാളയംകോട്ടേക്കു  പോകുവാനും ഹോസ്റ്റലിൽനിന്നു പഠിക്കുവാനുമുള്ള സാമ്പത്തിക ശേഷി ഇല്ലായിരുന്നു. താരതമേന്യ സാമ്പത്തികശേഷിയുള്ള താൻ ഇക്കാര്യത്തിൽ എന്തെങ്കിലും നിർബന്ധമായും ചെയ്യണമെന്ന്  മാത്യുവിന് ബോധ്യമായി. കൊച്ചി സ്റ്റേറ്റ് കൗണ്സിലിന്റെ പ്രമുഖ അംഗമെന്ന നിലക്ക്  ഗെവൺ ന്മെന്റിന്റെ ശ്രദ്ധ  അന്ധ-ബധിര-മൂക വിദ്യാലയം ആരംഭിക്കുന്നതിലേക്കു ആകർഷിക്കാൻ മാത്യുവിന് കഴിഞ്ഞു. പാളയം കോട്ടയിലെ പഠനം തമിഴ് ഭാഷയിലായതിനാൽ കുട്ടികൾക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ഇക്കരണങ്ങളെല്ലാം കൊണ്ട്  മലയാളഭാഷയിൽ പഠനം നടത്താൻ സാധ്യമാകുന്ന ഒരു സ്കൂൾ തുടങ്ങണമെന്നൊരാഗ്രഹം മാത്യുവിന് ഉണ്ടായി.

   

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 10.64971,76.07255 | zoom=18}}