ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ഡയറി
ലോക്ക്ഡൗൺ ഡയറി
ഇന്നേക്ക് ലോക്ക് ഡൗൺ തുടങ്ങീട്ട് ഒരു മാസത്തിൽ അധികമായിരിക്കുന്നു.നാഗവല്ലിയെ മാടമ്പള്ളിയിലെ തെക്കിനിയിൽ ചിത്രപ്പൂട്ടിട്ട് പൂട്ടിയ പോലെ നമ്മളോരോരുത്തരേയും വീട്ടിൽ പൂട്ടിയിടാൻ ചൈനേന്നൊരു സാധനം ഇറങ്ങീട്ട് ഇപ്പോൾ കൊറേ നാളായി... ഡിസംബർ അവസാനം മുതൽ പത്ര ത്താളുകളിൽ കണ്ടു തുടങ്ങിയ ആ പുതിയ വിശേഷം ഇത്രത്തോളം നമ്മെ ബാധിക്കുമെന്ന ബോധം അന്നുണ്ടായിരുന്നില്ല.ഇതുവരെ കേൾക്കാത്ത ഒരു രോഗം *'കൊറോണ'*. ശ്വാസകോശത്തെ ബാധിക്കുന്ന,ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖം. ഇന്ന് ലോക രാഷ്ട്രങ്ങൾ അതിനുമുന്നിൽ മുട്ടുകുത്തി നിൽക്കുമ്പോൾ വീട്ടിൽ വെറുതെ ഇരിക്കുന്നതിൽ വിഷമിക്കുകയല്ല ഞാൻ...ഇത് നമ്മുടെ കടമയാണെന്ന് ഞാൻ തിരിച്ചറിയുന്നു .എന്റെ രാജ്യത്തിനു വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം, സ്വയം സുരക്ഷിതരാവുക,അതിനോടൊപ്പം നമ്മുടെ ചുറ്റുമുള്ളവരെയും സുരക്ഷിതരാക്കുക പ്രതിരോധത്തിന്റെ കരുതൽ ഞാൻ കാരണം തകരില്ലെന്നു ഉറപ്പുവരുത്തിക്കൊണ്ട്, കൈ കഴുകി, മാസ്‌ക് ധരിച്ച്, സാമൂഹിക അകലം പാലിച്ചു ഞാൻ വീട്ടിലിരിക്കകയാണ്. സുരക്ഷിതമായ നല്ലൊരു നാളയിലേക്ക് നമ്മുടെ നാടിനെ എത്തിക്കാൻ അതിനായി പ്രവർത്തിക്കുന്ന ഓരോ വ്യക്തിയോടും നന്ദി അറിയിച്ചു എന്നാൽ കഴിയും വിധം ഞാൻ പ്രതിരോധിക്കുയാണ്...എന്റെ വീട്ടിൽ ഇരുന്നു കൊണ്ട്....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 02/ 2022 >> രചനാവിഭാഗം - ലേഖനം |