ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/തോൽപ്പിക്കാനാവില്ല
തോൽപ്പിക്കാനാവില്ല
സ്കൂളിൽ ഉച്ച ഭക്ഷണം കഴിഞ്ഞു കൂട്ടികാരുമൊത്ത്കളിതമാശ പറഞ്ഞിരിക്കുമ്പോഴാണ് ടീച്ചർ വന്നു പറഞ്ഞത് നാളെ മുതൽസ്‌കൂൾ ഇല്ലാന്ന്. അപ്പോ എനിയ്ക്കു ഒരു സ്നേഹം തോന്നി കൊറോണയോട്. അന്നു തുടങ്ങിയതാണ് കൊറോണയെ തേടി എന്റെ യാത്ര. യാത്ര തുടങ്ങിയപ്പൊ അറിഞ്ഞു അവന്റെ വിളിപ്പേര് കോവിഡ്-19 ആണെന്ന്. അവൻ നമ്മളു വിചാരിച്ച പോലെ സ്കൂളും മദ്രസ്സ യും ഒക്കെ അടപ്പിച്ചു നമ്മളെ സഹായിക്കാൻ വന്നതല്ല. പകരം നമ്മളെ ഉപദ്രവിക്കാൻ, നമ്മുടെ പ്രിയപ്പെട്ടവരെ ജോലിക്കും പോലും വിടാതെ, നമ്മുടെ ദൂരെ ഉള്ള പ്രിയപ്പെട്ടവരെ അടുത്തേക്ക് വരാൻ സമ്മതിക്കാതെ, നമ്മുടെ ഡോക്ടർ മാരെയും ആരോഗ്യ പ്രവർത്തകരെയും പോലീസ്കാരെയും വിശ്രമിക്കാൻ സമ്മതിക്കാതെ. എല്ലാവരെയും പേചിപ്പിച്ച് അവൻ വിളയാടുന്നു. പക്ഷെ അവനു നമ്മെ ഏറെ കാലം തോൽപ്പിക്കാൻ പറ്റില്ല.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 02/ 2022 >> രചനാവിഭാഗം - കഥ |