ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/കോവിഡ് കാലം

09:12, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/കോവിഡ് കാലം എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/കോവിഡ് കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്കാലം

വീട്ടിലിരിയ്ക്കാം ഒത്തൊരുമിയ്ക്കാം
കണ്ടുരസിയ്ക്കാം വീട്ടാരെ
നല്ലൊരു നാളെ കണികണ്ടുണരാൻ
ഒത്തുരസിയ്ക്കാം കൂട്ടരെ
വൈറസ് വില്ലൻ നമ്മളിലെത്താൻ
തക്കംനോക്കി നില്പാണേ
വ്യക്തിശുചിത്വം പാലിച്ചെന്നാൽ
വില്ലൻ പുല്ലായ് മാറുന്നു
നന്മമനസ്സിൻ താളങ്ങൾക്കായ്
കുഞ്ഞുമനസ്സുകൾ തേടുന്നു
ഹസ്തദാനം ചുംബനസമരം
വേണ്ട വേണ്ട നമ്മൾക്ക്
കാലുകൾ കഴുകി വീട്ടിൽ കയറി
യിരുന്നൊരു കാലം ഓർക്കേണം
കൈകൾ മാത്രം കഴുകിച്ചെന്നാൽ
വൈറസ് വീണ്ടും വന്നോളും
കൈകൾ കഴുകാം മാസ്ക്ക് ധരിയ്ക്കാം
ചൂടാം ഭക്ഷണം കഴിച്ചേക്കാം
ചളിയിൽ പോയാൽ കുളിയും വേണം
വേനൽക്കാലം കൂട്ടായി
മണ്ണും വിണ്ണും കൂടിച്ചേർന്നൊരു
പൂങ്കാവനമിന്നുണ്ടിവിടെ
മണ്ണിനെ പൊന്നായ് മാറ്റാനായാൽ
ഭക്ഷണമെല്ലാം നന്നാകും
പാലും പഴവും തൈരും മോരും
വേണം പോലും നമ്മൾക്ക്
കിട്ടാനുള്ളൊരു മാർഗ്ഗങ്ങൾക്കായ്
ഒത്തൊരുമിച്ച് ശ്രമിച്ചോളൂ

 

അനഖ
10F ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കഥ