ജി.യു.പി.എസ് പഴയകടക്കൽ/ഭൗതിക സൗകര്യങ്ങൾ

10:06, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) (ജി.യു.പി.എസ് പഴയകടക്കൽ/ഭൗതിക സൗകര്യങ്ങൾ)


ഒന്നുമില്ലാഴ്മിൽ നിന്ന് വളർന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഇരുപത് ‍‍‍ഡിവിഷനുകളും ഹെഡ്മാസ്റ്റർ ഉൾപ്പെടെ ഇരുപത്തി അഞ്ച് അധ്യാപകരും കൂടാതെ മൂന്ന് സ്പെഷ്യൽ അധ്യാപകരും നാല് കെ ജി അധ്യാപകരും പാചകത്തൊഴിലാളികൾ ഉൾപ്പെടെ അ‍‍ഞ്ച് അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.എൽ പി, യു പി വിഭാഗങ്ങളിലായി എഴുന്നൂറോളം കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ നൂറ്റി മുപ്പതോളം കുട്ടികളും പഠിക്കുന്നു.മുൻ വർഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഈ വർഷം ഉണ്ടായി.നൂറോളം കുട്ടികൾ ഈ വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് ഈ വിദ്യാലയത്തിന് നാടുകാർ അർപ്പിച്ച വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ്. കൂടുതൽ വായിക്കുവാൻ

സംസ്ഥാത്തെ നൂറ്റി എൺപെത്തിയെട്ട് ഹൈ ടെക് വിദ്യാലയങ്ങളി‍ൽ ഒന്നാണ് ഈ വിദ്യാലയം.സർക്കാറിനെ്‍റ ഒരുകോടി രൂപ ഉപയോഗിച്ച് കൊണ്ട് പന്ത്രണ്ട് ക്ലാസ്സ് മുറികളുടെ നിർമ്മാണം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നു. കരുവാരകുണ്ട് ഗ്രാമ പ‍ഞ്ചായത്തിലെ ഏക ഗവൺമെൻറ് യു പി വിദ്യാലയമായ ഈ സ്ഥാപനം പ‍ഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ എപ്പോഴും മുന്നിൽ തെന്നെയാണ്. മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി സൗകര്യമാവും വിധം ഒരു ശാസ്ത്ര പാർക്കിൻറെ നി‍ർമ്മാണം പുരോഗമിക്കുന്നു. കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസ്ത്തിന് വേണ്ടി നിർമിച്ച കുട്ടിക്കളം പാർക്ക് നാട്ടുകാരുടെയും സുമനസ്സുകുളുടെയും സഹകരണത്തോടെ നിർമിച്ചതാണ്.

  • അടിസ്ഥാ സൗകര്യ വിവരങ്ങൾ താഴെ ചേർക്കുന്നു.
  • രണ്ട് ഏക്കർ സ്ഥലം
  • ൽ ഡി പി ഇ പി നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളുളള കോൺക്രീറ്റ് കെട്ടിടം
  • ൽ നിർമിക്കുകയും പിന്നീട് പുതുക്കി പണിയുകയും ചെയ്ത സ്കൂൾ ഓഫീസ്, സ്റ്റാഫ് റൂം, കംപ്യട്ടർ ലാബ്, സ്കൂൾ ലൈബ്രറി രണ്ട് ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന ഷീറ്റ് മേഞ്ഞ ,സീലിങ്ങ് ചെയ്ത ബിൽഡിങ്ങ്.
  • സ്റ്റേജ് കം ക്ലാസ്സ് റും ബിൽഡിങ്ങ്
  • പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മൂന്ന് ക്ലാസ്സ് റും കം മീറ്റിങ്ങ് ഹാൾ
  • പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച വിശാലമായ പാചകപ്പുര
  • എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മാണം നട്ത്തിയ ഓട് മേഞ്ഞ സീലിങ്ങ് ചെയ്ത രണ്ട് ക്ലാസ്സ് മുറികൾ
  • എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുപത്തി അയ്യായിരം ലിറ്റർ ശേഷിയുളള കോൺക്രീറ്റ് ജല സംഭരണി
  • എം എൽ എ ഫണ്ടും, എസ്സ് എസ്സ് എ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗ്ച്ച നിർമ്മിച്ച ഒമ്പത് കോൺക്രീറ്റ് ക്ലാസ്സ് മുറികൾ
  • സംസ്ഥാന സർക്കാറിനെ്‍റ ഒരുകോടി രുപ ചിലവിൽ നിർമ്മാണത്തിലിരിക്കുന്ന പന്ത്രണ്ട് ക്ലാസ്സ് റൂം ബിൽഡിങ്ങ്
  • എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച അഞ്ച് ലക്ഷം രൂപ ചിലവുളള സോളാർ പാനൽ
  • എഴായിരം പുസ്തകങ്ങൾ ഉളള വിശാലമായ ലൈബ്രറി
  • വിവിധ ഏജൻസികൾ വഴി ലഭിച്ച ശൗച്യാലയങ്ങൾ
  • പഞ്ചായത്ത് ഫണ്ടിൽ നിന്ന് ലഭിക്കുന്ന വിവിധ പാഠ്യ പാഠ്യേതര ഉപകരണങ്ങൾ
  • പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമ്മിച്ച തണൽ ഓപ്പൺ ക്ലാസ്സ് റൂം
  • പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നാല് ലക്ഷം രൂപയക്ക് വാങ്ങിയ സ്കൂൾ ബസ്സ്
  • ജി.യു.പി.എസ് പഴയകടക്കൽ/ഭൗതിക സൗകര്യങ്ങൾ