ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രാഭിരുചിയും, ശാസ്ത്രബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ . സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.
ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം, ബോധവൽക്കരണ ക്ലാസ്സുകൾ, സ്ക്കൂൾ തല ശാസ്ത്ര മേളകൾ എന്നിവ കൃത്യമായി നടത്തിവരുന്നു. Still Model, working model, Simple experiment, Project, Seminar, Improvised Experiment എന്നീ ഇനങ്ങളിൽ UP, HS വിഭാഗങ്ങളിൽ, മൽസരങ്ങൾ നടത്തിവരുന്നു. സയൻസ് നാടകത്തിൽ സബ്ജില്ലാ തലത്തിൽ 3 വർഷമായി First - A grade ലഭിക്കുകയും, ജില്ലാതലത്തിൽ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു. 2018 - 2019 , 2019 - 2020 എന്നീ വർഷങ്ങളിൽ UP യിലും ,HS ലും Overall Point നേടിയത് നമ്മുടെ school ആയിരുന്നു.
school പരിസരത്തെ വ്യക്ഷങ്ങൾക്ക് Botanical name എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. 2018 - 2019 ലെ ജില്ലാ ശാസ്ത്ര മേളയിൽ - Project മൽസരം [ പക്ഷികളെക്കുറിച്ചുള്ള നിരീക്ഷണം ] ജില്ലാ തലത്തിൽ B-grade ലഭിച്ചു. അധ്യാപകർക്കുള്ള Project മൽസരത്തിൽ നമ്മുടെ school ലെ അധ്യാപിക,State തലത്തിൽ A grade കരസ്ഥമാക്കുകയും ചെയ്തു.