(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
മഹാമാരി
ഞാനൊരു മഹാമാരി എല്ലാരും എൻ
പേര് കേട്ടാൽ ഞെട്ടിടും
അനുവാദമില്ലാതെ എവിടെയും
ഞാൻ സഞ്ചരിക്കും
ജാതിഭേദമില്ലാതെ കേറിപറ്റും
ഭൂജനങ്ങളെ ഭീതിയിലാക്കി
ജനങ്ങളെ കൊന്നൊടുക്കും
എൻ നാട് വുഹാൻ എൻ വീട്
ലോകമാം കോട്ടത്തന്നെ
ഒരു യുദ്ധക്കളമെന്നപ്പോൾ ഞാൻ
പോരാടുന്നു മാനവൻ എനിക്ക്
നേരെയും മാനവരാശിയെ
കോട്ടപെടുത്തി മുന്നേറി ഞാൻ
വൈദ്യരാം കൂട്ടം എന്നെ
ഒടുക്കാനായി ശ്രമിച്ചിടുമ്പോൾ
തോറ്റുകൊടുക്കാതെ ഞാൻ
മുന്നേറുന്നു മാനവൻ തൻ
ഭീതിയിൽ ഗ്രഹത്തിനകത്താൽ
മർത്യനെ തേടി ഞാൻ അലയുന്നു
തോറ്റുകൊടുക്കില്ല ഞാൻ, എൻ
ലക്ഷ്യം ഒടുങ്ങും വരെ
കേരള ജനതയെ ഞാൻ ഭയക്കുന്നു
നീതി പുലർത്തി അവർ
എന്നെ കീഴ്‌പെടുത്തുന്നു
വൈകാതെ ഞാൻ ഇവിടെ
നിന്നും വിടവാങ്ങും , എൻ
പേര് ഞാൻ മൊഴിയുന്നു
ഞാൻ കൊറോണ.........