ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്

ഡിജിറ്റൽ അത്തപ്പൂക്കളം

42086_LK1
42086_LK1
അത്തപ്പൂക്കളം


ഡിജിറ്റൽ അത്തപ്പൂക്കളം


42086-tvm-dp-2019-2


ഡിജിറ്റൽ മാഗസിൻ 2019 പ്രമാണം:42086-TVM-GHSjawaharcolony-2019.pdf

42086
ലിറ്റിൽ കൈറ്റ്സ്

സ്കൂൾ കോഡ് :42086

അധ്യയനവർഷം :2017-18

അംഗങ്ങളുടെ എണ്ണം : 34

ലീഡർ മുഹമ്മദ് അൽഷെഫിൻ

ഡെപ്യൂട്ടി ലീഡർ : അതുല്യ എസ് എസ് 

കൈറ്റ് മിസ്ട്രസ് 1 ഷീജ എൽ എസ്
കൈറ്റ്സ് മിസ്ട്രസ് 2 ശ്രീജ എൽ

ലിറ്റിൽ കൈറ്റ്സിന്റെ മാസ്റ്റർ ട്രൈനേഴ്സിന്റെ നേതൃത്വത്തിൽ അനിമേഷൻ ക്ലാസുകൾ നടത്തുകയുണ്ടായി . കുട്ടികളിൽ വളരെ താൽപ്പര്യവും ഉത്സാഹമുണ്ടായ ക്ലാസ്സുകളായിരുന്നു , ഡിജിറ്റൽ പെയിന്റിംഗ് , ( ജിമ്പ് ഇങ്ക് സ്‌കേപ്പ് ) അനിമേഷൻ ( റ്റു പി റ്റു ഡി , ബ്ലെൻഡർ ) സോഫ്ട്‌വെയറുകൾ പരിചയപ്പെടുത്തി ചെറിയ വീഡിയോകൾ നിർമിക്കാനുള്ള പരിശീലനവും നൽകി ജൂലൈ മാസം ഐ ടി വിദഗ്ധന്റെ ക്ലാസും ഏർപ്പെടുത്തി
ലഘുചിത്രം|അനിമേഷൻ

2017 -18 ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ

 
2017 -18 ലെ ക്ലബ്ബ് അംഗങ്ങൾ
വർഷം കുട്ടികളൂടെ എണ്ണം
2018-20 34
2019-21 32
2019-22 36
2020-23 33

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2019-2022

 
കുട്ടിപ്പട്ടങ്ങൾ 2019-2022

പ്രവർത്തനറിപ്പോർട്ട്

2019 -22 ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുകയും എൽ കെ എം എസിൽ ൽ രേഖപ്പെടുത്തുകയും ചെയ്തു .35 കുട്ടികളാണ് ആദ്യം യൂണിറ്റിൽ ഉണ്ടായിരുന്നത് .ഒൻപതാം ക്ലാസ്സിൽ ട്രാൻസ്ഫറായി ഒരു കുട്ടി കൂടി വന്നതോടെ എണ്ണം 36 ആയി .കോവിഡ് രൂക്ഷമായി സ്കൂളുകൾ അടച്ചതിനാൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയാതായി .തുടർന്ന് വിക്ടേഴ്സിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ആരംഭിക്കുകയും എല്ലാ കുട്ടികളും ക്ലാസ്സുകൾ കാണുകയും നോട്ടുകൾ ഡയറിയിൽ രേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ്സുകൾ കണ്ട കുട്ടികൾക്ക് ഓൺലൈൻ അറ്റൻഡൻസും നൽകി .

      തുടർന്ന് വെക്കേഷൻ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5 കുട്ടികൾ വീതം സ്കൂളിലെത്തുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു. സ്ക്രാച്ചിനോടും അനിമേഷനോടും പ്രത്യേക താൽപ്പര്യം പുലർത്തിയിരുന്ന കുട്ടികളായിരുന്നു ഈ ബാച്ചിൽ ഉണ്ടായിരുന്നത് .അരവിന്ദ് S ഭാസ്കർ സ്ക്രാച്ചിൽ നിരവധി ഗെയിമുകൾ നിർമിക്കുകയും അത് സ്ക്രാച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു .അനിമേഷൻ ,സ്ക്രാച്ച് എന്നിവ ഓരോരുത്തരും ചെയ്യുകയും ജിമ്പിൽ മനോഹരമായ ചിത്രങ്ങൾ  നിർമിക്കുകയും ചെയ്തു .

     2021 നവംബറിൽ സ്കൂളുകൾ വീണ്ടും തുറന്നതോടെ ലിറ്റിൽ കൈറ്റ്സിന് വീണ്ടും പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവസരമുണ്ടായി .അവർക്ക് സ്കൂളിൽ ക്ലാസ്സുകൾ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ 13 അറ്റൻഡൻസു കൂടി രേഖപ്പെടുത്തുകയും ചെയ്തു .സ്കൂളിൽ നൽകിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിഗത - ഗ്രൂപ്പ് അസൈമെന്റുകളും കുട്ടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നു .എട്ടിലെ കുട്ടികൾക്ക് സത്യമേവ ജയതേ ക്ലാസ്സ്, യു.പി കുട്ടികൾക്ക് അനിമേഷൻ, ഒൻപതിലെ കുട്ടികൾക്കായി സ്ക്രാച്ച്,എന്നിവയുടെ ക്ലാസുകളും സ്കൂളിൽ നടന്നു വരുന്നു

 
42086_lk22.1
 
42086_lk22.2
 
42086_lk22.3
 
42086_lk22.3
 
42086_lk22.5
 
42086_lk22.6
 
42086_lk22.7
 
42086_lk22.9
 
42086_lk22.8

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2020-2023

ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്

2019-22 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് 20- 1 - 2021 ൽ സ്ക്കൂളിൽ നടന്നു .ഹെഡ്മിസ്ട്രസ് ഷീബാഈപ്പൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കൈറ്റ്മിസ്ട്രസുമാരായ ഷീജ എൽ എസ് , ശ്രീജ എൽ എന്നിവർ ക്യാമ്പിൽ ക്ലാസുകൾ നയിച്ചു .രസകരമായ തൊപ്പി വയ്ക്കൽ, ബോൾ കളി  എന്നിവ കുട്ടികളിൽ താൽപര്യം ജനിപ്പിച്ചു .പിന്നീട് അനിമേഷൻ പരിചയപ്പെടുകയും ചെയ്തു .1 മണിക്ക് ഉച്ചഭക്ഷണ സമയമായിരുന്നു .ക്ലാസ്സുകൾ വീണ്ടും 2 മണിക്ക് ആരംഭിച്ചു .പ്രോഗ്രാമിങ്ങ് ആയിരുന്നു വിഷയം സ്ക്രാചിൽ ൽ കാറോടിക്കൽ ആയിരുന്ന വിഷയം .കുട്ടികൾ വളരെ താൽപര്യപൂർവം പ്രോഗ്രാം ചെയ്യുകയും സേവ് ചെയ്യുകയും ചെയ്തു .മുഹമ്മദ് റിഹാൻ, ഗാഥാ ശങ്കർ എന്നിവർ ഫീഡ്ബാക്ക് രേഖപ്പെടുത്തി .4 മണിക്ക് ക്ലാസുകൾ അവസാനിച്ചു

 
42086_lk1
 
42086_lk2
 
42086_lk3