ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/സയൻസ് ക്ലബ്ബ്

23:05, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssambalavayal (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ വിദ്യാലയത്തിൽ നിന്നും ശാസ്ത്ര പ്രോജക്റ്റുകകൾക്ക് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചിട്ടണ്ട്  

 എക്കാലവും സയൻസ് ക്ളബ്ബകളുടെ പ്രവർത്തനം ജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായിട്ടുണ്ട്.2006-2007,2007-2008,2008-2009വർഷങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനം  
2009-2010ൽ ശാസ്ത്ര മേളകളിൽ സബ് ജില്ലയിൽ 
ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും സ്ക്കൂൾ നേടി
2013-14 അദ്ധ്യയന വർഷത്തിൽഅനിൽ കുമാർ ശാസ്ത്ര മേളയിൽ (ദക്ഷിണമേഖല)പക്ങെടുത്തു,
2016ൽ ഇൻസ്പറിൽ രോഹിത്ത് ജഗൻസംസ്ഥാന തലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി
വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നുവരുന്നു.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ ആണ് വീടുകളിൽ  വൃക്ഷത്തൈകൾ നടുകയും അതിൻറെ ഫോട്ടോ ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു. അതോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിൻ്റേ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി പോസ്റ്റർ രചനയും സംഘടിപ്പിച്ചു. ജൂലൈ 21 ചാന്ദ്രദിനം അതോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചതിൽ കുട്ടികളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു. പ്രസ്തുത ദിനവുമായി ബന്ധപ്പെട്ട കുട്ടികൾ ഡിജിറ്റൽ ആൽബം തയ്യാറാക്കുകയും ചെയ്തു. പിന്നീട് ഓഗസ്റ്റ് മാസത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്റർ രചന നടത്തുകയുണ്ടായി. സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് വിച്ച് ഓസോൺ ശോഷണവും പ്രകൃതി സംരക്ഷണവും എന്ന വിഷയത്തിൽ പ്രസംഗവും പോസ്റ്റർ രചനയും സംഘടിപ്പിച്ചു. ഡിസംബർ 5 മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ പ്രോജക്ട് അവതരണം നടത്തുകയുണ്ടായി.