സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ആന്ധ്യം

14:59, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് സെൻറ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ആന്ധ്യം എന്ന താൾ സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ആന്ധ്യം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആന്ധ്യം


കനലാകും മതിലതിനുളളിൽ പിടയുന്നൊരാ
വിദൂരമാം പരിമിതിതൻ പരമാർത്ഥയിൽ സ്തംഭിച്ചു നില്പ്പൂ നീ,
എവിടെയാ കഴയതിലെ ഉയിരാകും കാതൽ?
തമസ്സതിൻ കാളിമയിലെ ഗോപനത്തിലോ നീ?
കുഴലൂതും കുയിലതിലെ നാദമത് സ്വർഗ്ഗം
വിശ്വം കവരുമാ മയിലതിൻ അഴകത് സ്വപ്നം
പാരിതിൻ സരസ്സതിലെ സ്രവണമത് ഹൃദ്യം
വനമകൻ ഉതിരുമാ തരിമണൽ ചൂരിതെത്ര പുണ്യം
ആരണ്യമാം ആഴിപ്പരപത് കാക്കുക നീ
നയനസുഭഗമാം വർഷപാദത്തിൻ കാഴ്ചയത് നിർവചനീയം,
ഉത്കൃഷ്ടമാം ധരിത്രിയതിലെ ആയുസ്സിതെത്ര ശ്രേഷ്ഠം
നീയാകും നിന്നിലെ നന്മയെ നേരിൻെറ പാതയിൽ നയിക്കുക നീ.
 

ഹവാന ആർ
+1B സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത