വി.വി.എച്ച്.എസ്.എസ് നേമം/സ്പോർ‌ട്സ് ക്ലബ്ബ്

14:00, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2003 മുതൽ സുനന്ദ്. ടി.എസ്. രാജ് സാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹാൻഡ് ബാൾ പരിശീലനം നൽകി വരുന്നു. പ്രവൃത്തി ദിവസങ്ങളിൽ സ്കൂൾ സമയം കഴിഞ്ഞ് വൈകന്നേരങ്ങളിലാണ് പരിശീലനം നൽകി വരുന്നത്. ജൂനിയർ, സബ് ജൂനിയർ, സീനിയർ കാറ്റഗറികളിലായി അഞ്ചോളം കുട്ടികൾ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയതല മത്സരങ്ങളിൽ പങ്കെടുത്തു വരുന്നു.

വിക്ടറി ഹാൻഡ് ബാൾ ടൂർണമെന്റ്

2018 മുതൽ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വിക്ടറി ഹാൻഡ് ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നു. ഇതിൽ സ്കൂൾ വിഭാഗത്തിലും കോളേജ്‌വിഭാഗത്തിലുമായി നടത്തുന്ന മത്സരങ്ങളിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി  വിക്ടറി അലുമിനി കോളേജ് തലത്തിലും വിക്ടറി സ്കൂൾ ടീം സ്കൂൾ തലത്തിലും ചാമ്പ്യൻമാരായി വരുന്നു.