പ്രകൃതിതൻ മടിയിലായ് ഞാനുറങ്ങി ഈറൻ കാറ്റുകൾ എന്നെ തലോടിയുറക്കി പുലർച്ചയിൽ സൂര്യകിരണങ്ങൾ എന്നെ ഉണർത്തി പ്രകൃതിതൻ സൗന്ദര്യം ഞാനാസ്വദിച്ചു കലപിലകൂടും കിളികളും പാട്ടുപാടും കുയിലുകളും നൃത്തമാടും മയിലുകളും കൂടുകൂട്ടും കാക്കകളും വ്യത്യസ്തം വ്യത്യസ്തം നിൻ കാഴ്ച്ചകൾ പ്രകൃതിതൻ സൗന്ദര്യം ഞാനാസ്വദിച്ചു തിങ്ങി പാർക്കും കാടുകളും നിറഞ്ഞൊഴുകും അരുവികളും പരന്നു നിറഞ്ഞ വയലുകളും വ്യത്യസ്തം വ്യത്യസ്തം നിൻ കാഴ്ച്ചകൾ വ്യത്യസ്തം വ്യത്യസ്തം നിൻ കാഴ്ച്ചകൾ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത