കാട്ടിലെ കിളികൾക്കും മരം വേണം നാട്ടിലെ മനുഷ്യർക്കും മരം വേണം പറക്കുന്ന തുമ്പിക്കും ചിരിക്കുന്ന കുഞ്ഞിനും മരിക്കുന്ന വൃദ്ധനും മരം വേണം ശ്വസിക്കുവാൻ പ്രാണനായ് മരം വേണം കുടിക്കുവാൻ ജലമായ് മരം വേണം വിശപ്പിനു പഴമായ് മരം വേണം എരിയുവാൻ വിറകായ് മരം വേണം വിണ്ണിന്റെ മഴയായ് മരം വേണം മണ്ണിന്റെ ഉയിരായ് മരം വേണം കണ്ണിനു കുളിരായ് മരം വേണം ഞങ്ങൾക്ക് തുണയായ് മരം വേണം വെട്ടല്ലേ, വെട്ടല്ലേ വലിയോരേ വിറ്റു കാശാക്കല്ലേ പെരിയാരേ കാടിതു ഞങ്ങൾക്ക് വീടാണേ വീടു മുടിക്കല്ലേ ഉടയോരേ
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത