(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊഴിഞ്ഞു കിളിർത്ത ഇതളുകൾ
മരതകക്കാറ്റിലാടുന്ന പൂവേ
നിന്നെ ഞാൻ പുണർന്നുകൊള്ളട്ടെ
കേണവൻ വന്നു മെല്ലെ മെല്ലെ
എൻെറ മാധുര്യമൂറുന്ന തേൻ
നുകരുവാൻ;എന്നിലെ പൂ-
മ്പൊടിയേ ഓരോന്നായി
അവൻ വിഴുങ്ങി എന്നിലെ ഇതളുകളെ
അവൻ കൊന്നു ജലത്തിൽ കുതിർന്നിട്ടും
ഞാൻ കിളിർത്തു എത്രനാളാണിനി
ഞാൻ നിന്നെ സഹിച്ചുകൊണ്ടീവിധം
ഹൃത്തടം കരിഞ്ഞു കൊണ്ട്
ഞാൻ കേണലയേണ്ടു
മെല്ലെ ഞാൻ തിരിഞ്ഞു
അവനെതിരെ,അകറ്റി അവനെ
അങ്ങനെ മെല്ലെ മെല്ലെ,അകലെയകലെ