(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
മനുഷ്യ നീ അറിയുക നിനക്ക് മാത്രമല്ലീ ലോകം!
സർവ്വജിവികൾക്കും അവകാശമുള്ളതാണീ ലോകം !!
മറന്നൂ നീ അതിൻ ഫലം നിൻ സർവ്വനാശം വിതയ്ക്കും !
കൊറോണയാ യി എത്തീ ഭൂമിയിൽ അതിസൂഷ്മ കണത്തിൽ രൂപത്തിൽ !!
നിൻ അറിവിൻ്റെ തലങ്ങൾ എത്ര ശുന്നു മെന്നറിയൂ നീ !
നിൻ നിസ്സഹായത നി തിരിച്ചറിയൂ കൊറോണ എന്ന മഹാമാരിയിൽ !!
ജാതി മത സംസ്കാര സമ്പന്ന വ്യത്യാസമില്ലന്നോർക്കുക ഇവിടെ !
ശുദ്ധിയാം ചര്യയിൽ കൈ കോർക്കുക നശിപ്പിക്കുക ഈ മാരിയെ !!
നിൻ പാപം മാറ്റൂ ജീവജാലങ്ങൾക്ക് നാശം വരാതിരിക്കട്ടെയെന്ന്!
പ്രാർത്ഥനയാൽ ഭൂമിയിൽ നിന്നും പിഴുതെറിയട്ടെ ഈ കൊറോണയെ !!