ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പട്ടിണിയും ലോക് ഡൗണും

11:18, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/പട്ടിണിയും ലോക് ഡൗണും എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പട്ടിണിയും ലോക് ഡൗണും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പട്ടിണിയും ലോക് ഡൗണും
  • അങ്ങിനെ ആ വീട്ടിലെ അവശേഷിക്കുന്ന അരിയും തീർന്നിട്ട് ഇന്നേക്ക് ഒരു ദിവസമായി വിശന്ന് കരഞ്ഞ് പിറകെ നടക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകാൻ അവളുടെ പക്കൽ ഒന്നുമില്ലായിരുന്നു. ആ ഒറ്റമുറി വീട്ടിൽ അവളും രണ്ടു മക്കളും തനിച്ചായിരുന്നു, കൂലി പണി ചെയ്ത് ജീവിക്കുന്ന ആ കുടുംബത്തിന് ലോക് ഡൗൺ ഒരു ശാപമായിരുന്നു. കൊറോണയെ കുറിച്ചോ ഇതെത്ര മാരക രോഗമാണെന്നോ അവളോർത്തിരുന്നില്ല അവളുടെ കുട്ടികളുടെ കരച്ചിൽ കേട്ട് അതിനെ ശപിക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞിരുന്നുള്ളൂ. വിശപ്പകറ്റാനായി ജോലി തേടി പുറത്തിറങ്ങിയ അവൾ കാണുന്നത് നിശബ്ദ്ദമായ അന്തരീക്ഷവും, ആളുകളുo വാഹനങ്ങളുമില്ലാത്ത റോഡും മാത്രം..അങ്ങിനെ അവൾക്കെവിടെ നിന്നോ ഒരു ബെൻ കിട്ടി. വീട്ടിലെത്തിയ അവൾ വിശന്ന് കരയുന്ന മക്കൾക്ക് നൽകി. അങ്ങിനെ നിലാവുള്ള രാത്രിയിൽ വിശക്കുന്ന വയറുമായി പൂർണചന്ദ്രനെ നോക്കിയിരിക്കുന്ന അവളെ ഒരു തണുത്ത കാറ്റ് വന്ന് നിദ്രയിലാഴ്ത്തി.


സാനിയ.എസി
9 C ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ