ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ഈ അവധിക്കാലം

10:11, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ഈ അവധിക്കാലം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ഈ അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ അവധിക്കാലം

ഈ അവധിക്കാലം എന്റെ അനുഭവം വളരെ വിഷമം ഉള്ളതാണ്. എന്റെ അനുഭവത്തെക്കുറിച്ചു പറയുകയാണെങ്കിൽ കൊറോണ വൈറസ് കാരണം വീടിന് പുറത്തോട്ട് പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്. അച്ഛനമ്മമാരുടെയും ആദ്യത്തെ അനുഭവം ആണെന്ന് അവരും പറയുന്നു. എന്നാലും ഈ ലോകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് വീട്ടിലിരുന്നു തന്നെ ഞാൻ അറിയുന്നുണ്ട്. വളരെ അധികം പേടിപ്പെടുത്തുന്ന സംഭവങ്ങളാണ് നടക്കുന്നത്. ജനങ്ങൾ മരിച്ചു വീഴുന്നു, അവരെ കാണാൻ പ്രിയപ്പെട്ടവർക്ക് ആർക്കും പറ്റുന്നില്ല. പേടിതോന്നാറുണ്ട്. ഈ രോഗം നമ്മുടെ നാട്ടിലും വന്നു എന്ന് കേട്ടപ്പോൾ ഞനും അനിയത്തിയും പേടിച്ചു ഇരിക്കുകയായിരുന്നു. എന്നാൽ നല്ല ചില മാർഗങ്ങൾ സ്വീകരിച്ചു ഈ അസുഖത്തെ എങ്ങനെ നേരിടാമെന്നും തടയാമെന്നും മാധ്യമങ്ങൾ വഴി നമ്മളെ അറിയിച്ചുകൊണ്ടിരിക്കുന്നു. അഞ്ച് മിനിറ്റ് കൂടുമ്പോൾ കൈയും മുഖവും സോപ്പിട്ടു കഴുകുക തുമ്മലും ചുമയും വന്നാൽ മുഖം മറച്ചു ചെയ്യുക, തൂവാല ഉപയോഗിക്കുക, മാസ്ക് ഉപയോഗിക്കുക കൂട്ടം കൂടി നില്കാതിരിക്കുക തുടങ്ങിയവയാണ് ആ നിർദ്ദേശങ്ങൾ. ഈ അസുഖത്തെ നേരിടു ന്നതിൽ നമ്മുടെ സംസ്ഥാനം മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ചു മുന്നിലാണെന്ന് വാർത്തകളിൽ നിന്നും എനിക്ക് മനസ്സിലായി. അത് നല്ല കാര്യമാണ്. നഴ്സുമാരുടെ കഠിനാധ്വാനം എനിക്ക് മനസ്സിലാകുന്നുണ്ട്. അവരും ഡോക്ടർമാരും പോലീസുകാരും നമ്മുടെ നാടിനുവേണ്ടി ഒരുപാട് കഷ്ടപ്പെടുന്നു. വീട്ടിൽ നമ്മുടെ ജീവിതരീതി മാറി. അവധിക്കാലം ആഘോഷിക്കാൻ ഒരുപാടു കാത്തിരുന്നതാണ്. അതെല്ലാം ഓർമയായി മാറുമെന്ന് തോന്നുന്നു. എന്നാൽ ഒരു നല്ല വശം ഉണ്ട്‌. എല്ലാ സമയവും അച്ഛനോടും അമ്മയോടും അനിയത്തിയോടും ഒപ്പം ഇരിക്കാൻ പറ്റി. അമ്മ തരുന്ന ആഹാരം കഴിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ പെയിന്റിംഗ് നടത്തി ചെടികൾ നട്ടുവച്ചു. വീട് കുറച്ചുക്കൂടി ഭംഗിയാക്കി. എല്ലാം കൊണ്ടും കുറച്ച് സന്തോഷം കൂടുതൽ ഉണ്ട് എന്നത് സത്യം.

ആദില ആർ എൻ
6 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം