ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/വിദ്യാരംഗം‌

വിദ്യാരംഗം -സാഹിത്യസമാജം എല്ലാ വെള്ളിയാഴ്ചയും സ്കൂളിലെ മുളങ്കാടിനടുത്ത് കുട്ടികൾ ഒത്തുചേരും.ആഴ്ചവട്ടമെന്ന പേരിൽ കുട്ടികളുടെ സാഹിത്യവിഭവങ്ങൾ പങ്കുവയ്ക്കും. നാടൻപാട്ട്,കവിയരങ്ങ്,കവിതയരങ്ങ്,കഥയരങ്ങ്,കാവ്യകേളി,ചിത്രപ്രദർശനം,സംവാദം തുടങ്ങിയവ സംഘടിപ്പിക്കുന്നു. വിശിഷ്ടവ്യക്തികൾ ആഴ്ചവട്ടത്തിൽ പങ്കെടുക്കും.സാഹിത്യസമാജം പക്ഷിക്കൂട്ടമെന്ന പേരിൽ ഒരു സാഹിത്യമാസിക എല്ലാമാസവും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നു.കുട്ടികളുടെ സാഹിത്യരചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പതിമൂന്ന് വർഷമായി ഈ മാസിക മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു.