ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/പരിസ്ഥിതിയും സമൂഹവും

09:48, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/അക്ഷരവൃക്ഷം/പരിസ്ഥിതിയും സമൂഹവും എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/പരിസ്ഥിതിയും സമൂഹവും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയും സമൂഹവും


ജീവിതം ഇരമ്പിയിരുന്ന,ലോകത്തെങ്ങും ഉള്ള തെരിവു വീഥികളും നഗരങ്ങളുമെല്ലാം നിശ്ശബ്ദമായി മയങ്ങുകയാണ്.ആധുനിക ശാസ്ത്രത്തിന്റെ അനന്തമായ വളർച്ചയിലീടെ അതിരുകളില്ലാത്ത ആകാശത്തെപ്പോലും സ്വന്തം കൈപ്പിടിയിൽ ഒതുക്കിയ മനുഷ്യ സമൂഹത്തിന്റെ ആഹ്ലാദാരവങ്ങളും ഘോഷങ്ങളുമെല്ലാം കുഞ്ഞൻ വൈറസ്സിനു മുന്നിൽ അപ്രത്യക്ഷമായിരിക്കുന്നു.എന്തിനേയും തന്റെ വരുതിയിൽ ആക്കുന്ന മർത്യൻ,അതി സൂക്ഷമമായ ജിവനില്ലാ വസ്തുവിൽ നിന്നും സ്വജീവൻ രക്ഷിക്കാൻ വീടിന്റെ നാല് ചുമരുകളിലേക്ക് ചുരുങ്ങുന്ന അതിഭീകരമായ അവസ്ഥ. COVID 19 എന്ന കൊറോണാ വൈറസ്സ് സമ്പന്നരാഷ്ട്രങ്ങളിൽ പോലും പിടി മുറുക്കുമ്പോൾ പരിസ്ഥിതിക വിഷയവും പകർച്ചവ്യാധികളുടെ ആവർത്തനവുമെല്ലാം പ്രസക്തിയാർജ്ജിക്കുകയാണ്.
പരിസ്ഥിതി നാശം
പ്രപഞ്ചത്തിൽ ജീവൽ തുടിക്കുന്ന ഏക ഗോളമായ ഭൂമിക്ക് കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്.നിരന്തരമായ പരിണാമ പ്രക്രിയകളിലൂടെ ജൈവവൈവിധ്യ കലവറയായി മാറിയ ഭുമിയുടെ നിലനിൽപ്പുപോലും പരിസ്ഥികസന്തുലനത്തെ ആശ്രയിച്ചിരിക്കുന്നു.ഈ ലോകത്തെ സർവ്വ ജീവായ-അജീവിയ ഘടകകങ്ങളും അവയുടെ ആവാസ വ്യവസ്ഥയും അടങ്ങിയതാണ് പരിസ്ഥിതി.അതിനാൽത്തനെ ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിരമായ പരസ്പരാശ്രയത്വത്തിലാണ് പരിസ്ഥിതി നിലകൊള്ളുന്നത്. ലോകത്ത് ഒരു വർഗ്ഗത്തിനും ഒറ്റയ്ക്കൊരു നിലനിൽപ്പ് സാധ്യമല്ല.
വികസനത്തിന്റെ പുത്തൻ മുഖം തേടിക്കൊണ്ടിരിക്കുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്.കാലത്തിനനുസരിച്ച് ഉള്ള കോലം മാറലിൽ മനുഷ്യൻ മണ്ണും,വായുവും,ജലവും,സസ്യലതാദികളുമായുള്ള ബന്ധം മനസ്സിലാക്കാതെ പോകുന്നു.വർത്തമാന കാലത്ത് പരിസ്ഥിതിക വിഷയം ഗൗരവമേറിയ ചർച്ചകൾക്കാണ് വിധേയം ആകുന്നത്.
“ഇനിയും മരിക്കാത്ത ഭൂമി,
നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി.”
കവികൾ ദീർഘദർശികളാണ് എന്ന് പറയായാറുണ്ട്.ആ ദീർഘദർശനത്തിന്റെ പ്രതിഫലനമാണ് ഈ വരികൾ.മനുഷ്യന്റെ വികസന സങ്കൽപ്പങ്ങൾ ജീവജാതികളിൽ പലതിന്റെയും നാശത്തിനു കാരണമായിക്കൊണ്ടിരിക്കുന്നു.കാടുകൾ വെട്ടിയും വനവിഭവങ്ങൾ നശിപ്പിച്ചും മലകളെ രാക്ഷസയന്ത്രങ്ങൾക്ക് ഭക്ഷണമാക്കിയും കുന്നുകളിടിച്ചും കുളങ്ങളും പാടങ്ങളും തണ്ണീർത്തടങ്ങളും നികത്തിയും നാം നിലവിലുള്ള ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനുത്തന്നെ ഭീഷണിയായിരിക്കുകയാണ്.വരും തലമുറയ്ക്ക് പോലും ജീവിതം സാധ്യമാക്കാത്ത വിധം ഭൂമിയെ തകർത്തെറിയുന്നു.അംബരചുമ്പികളായCONCRETE സൗധങ്ങൾ കൊണ്ട് ഭൂമി ശ്വാസംമുട്ടുകയാണ്.വ്യവസായ ശാല,വാഹനങ്ങൾ,രാസപ്പരീക്ഷണങ്ങൾ,ഇവയെല്ലാം ചേർന്ന് അന്തരീക്ഷം മലിനമായിക്കഴിഞ്ഞു.സർവ്വ നദികളും ഇന്ന് വിഷമയമാണ്.നാമവിശേഷമാകുന്ന കാവുകൾ,മഴയെ മറന്ന അകാശം,ഇതൊക്കെയാണ് ഇന്നിന്റെ യാഥാർത്ഥ്യങ്ങൾ.ഇതു തുടരുകയാണെങ്കിൽ നാം ഉൾപ്പെടെയുള്ള ജീവസമൂഹം മണ്ണടിയാൽ അധികകാലം വേണ്ടിവരില്ല.
ജീവന്റെ തുടർച്ചയാണ് പ്രകൃതിയുടെ താളം നിലനിൽക്കുന്നത്.എന്നാൽ മനുഷ്യൻ ആ താളം തകർക്കുമ്പോൾ മഹാമാരിയായും കൊടും ചൂടായും ജലക്ഷാമമായും പല സാംക്രമികരോഗങ്ങളായും പ്രകൃതി പ്രതികരിക്കുകയാണ്.ഒരു തുള്ളി ജലം പോലുമില്ലാതെ വേനൽ കഠിനമാവുകയാണ്.ആഗോളതാപനവും പകർച്ചവ്യാധികളുമെല്ലാം താണ്ഠവമാടുകയാണ്.ഇക്കാലത്ത് രൂപപ്പെടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം മനുഷ്യൻ തന്നെയാണ്.പ്രകൃതിയെ മറന്നുള്ള വികസനമാണ് സർവ്വതിനും കാരണം.ഒരു ദിവസം കൊണ്ട് ആചരിച്ച് കളയേണ്ടതല്ല പരിസ്ഥിതിദിനവും ഭൗമദിനവും ഒക്കെ.പ്രകൃതിയും മണ്ണും വായുവും ഒന്നുമില്ലാതെ മനുഷ്യനുമില്ല എന്ന നിതാന്തമായ സത്യം നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടി ഇരിക്കുന്നു.
പകർച്ചവ്യാധികൾ മനുഷ്യരിലേക്ക്
പകർച്ചവ്യധികളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ അവ സൃഷ്ടിച്ച വ്യാകുലതകൾക്ക് 1850 വർഷങ്ങളുടെ പഴക്കമുണ്ട്.AD165ാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിൽ പടർന്ന ANTONIAN PLAGUE ൽ തുടങ്ങുന്ന ഈ മഹാമാരികളുടെ ചരിത്രം ഇപ്പോൾ CORONA യിൽ എത്തി നിൽക്കുന്നു.വസൂരി,പ്ലേഗ്,സ്പാനിഷ് ഫ്ലൂ,എബോള,H1N1 തുടങ്ങി ലോകരാജ്യങ്ങളെയാകെ തകർത്തെറിഞ്ഞവരും ഇതിൽ ഉൾപ്പെടും.മനുഷ്യൻ പരിസ്ഥിതിയെ സങ്കീർണ്ണമായി ശല്യപ്പെടുത്തുമ്പോഴാണ് പുത്തൻ സാംക്രമിക രോഗങ്ങൾ ഉടലെടുക്കുന്നത്.പരിണാമം സംഭവിച്ച രോഗാണുക്കൾ ആതിഥേയ മൃഗങ്ങളിൽ നിസ്സാര രോഗങ്ങൾ നൽകിക്കൊണ്ട് കാലം കഴിയുന്നു.എന്നാൽ ആതിഥേയ മൃഗങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് മനുഷ്യൻ കടന്നു കയറുന്നതു കാരണം അവർ മറ്റു ജീവികളുമായി സമ്പർക്കമുണ്ടാവുകയും അതുവഴി രോഗം പടരുകയും ചെയ്യുന്നു.COVID19ന്റെ ജനനവും ഇങ്ങനെ ആകാനാണ് സാധ്യത.ചൈനയിലെ വവ്വാലുകളിൽ ചെറിയൊരു രോഗലക്ഷണമായി തുടങ്ങിയ COVID19വവ്വാലുകളുടെ വാസസ്ഥലങ്ങളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം കാരണം അവയ്ക്ക് പന്നികളുമായി സമ്പർക്കം ഉണ്ടാവുകയും പന്നികൾ വഴി മനുഷ്യരിലേക്കും പകർന്നു കാണണം.പ്രകൃതി വിഭവങ്ങളിലേക്കും ജൈവസമ്പത്തിലേക്കുമുള്ള നമ്മുടെ അതിക്രമത്തിന്റെ രണഭൂമിയിൽ നിന്നാണ് ജന്തുജന്യമായ എല്ലാ സാംക്രമിക രോഗങ്ങളും മുളപൊട്ടുന്നത്.പകർച്ചവ്യാധികളുെല്ലാം ബാഹ്യമായ രോഗങ്ങളാൽ ഉണ്ടാകുന്നവയാണ്. ഓരോ വർഷവും ഒരു പുത്തൻ സാംക്രമിക രോഗം തലപൊക്കുന്നു എന്നാണ് പഠനങ്ങൾ പ്രവചിക്കുന്നത്.ഇവയിൽ പലതും ജന്തുജന്യമായരോഗങ്ങൾ ( ZONOTIC) ആണ്.പകർച്ചവ്യാധികൾ മനുഷ്യരിലേക്കും മനുഷ്യർക്കിടയിലും അതിവേഗം പടർന്നുപിടിക്കുന്നതിന് കാരണങ്ങൾ പലതാണ്.വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുണ്ടാകുന്ന ഏതു ഏതു സമ്പർക്കത്തിലൂടെയും ജന്തുജന്യമായ രോഗങ്ങൾ പകരാം.അതിനോടൊപ്പം രോഗാണു ഉണ്ടാകാൻ സഹായിച്ച ആവാസ സ്ഥലങ്ങളുടെ നാശം,കാലാവസ്ഥാവ്യതിയാനം,ജൈവവൈവിധ്യനാശം,വന്യമൃഗങ്ങളെ ആഹാരത്തിനും വിപണിക്കപമായി വേട്ടയാടുന്നത്,വനനശീകരണം കാരണം വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തുടങ്ങിയവ എല്ലാം രോഗാണുക്കൾ മനുഷ്യരിലേക്കെത്താൻ വഴിയൊരുക്കുന്നുണ്ട്.ശുചിത്വമില്ലായ്മയും ഇതിൽ ഉൾപ്പെടും.ഇനി ഈ പകർച്ചവ്യാധികൾക്ക് മനുഷ്യൻ ആതിഥേയത്വം വഹിച്ചാലോ അത് കൊതുക് ഈച്ച തുടങ്ങിയ വാഹകർ വഴിയും അമിതയാത്രകളും ജനക്കൂട്ടം വഴിയും സമൂഹവ്യാപനമെന്ന മഹാവിപത്തിലേക്കും വഴിമാറുന്നു.ആധുനികാലത്ത രോഗങ്ങളുടെ ആവർത്തന സാധ്യതകൂടുന്നത് അതിന്റെ
നിർമ്മാണം,സംക്രമണം,വ്യാപനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.പ്രകൃതിയിൽ മനുഷ്യൻ
ഏൽപ്പിക്കുന്ന ആഘാതങ്ങൾ,രോഗാണുവിന്റെ പരിണാമനിരക്ക് കൂട്ടുന്നു.കൂടാതെ ആഗോളതാപനം,ശുചിത്വമില്ലായ്മ എന്നിവയുടെ ആഘാതങ്ങൾ നാം ഏറ്റവും കൂടുതൽ അനുഭവിക്കുന്നതും പകർവ്യാധികളിലൂടെയാണ്.എന്റെ അഭിപ്രായത്തിൽ നാം മറ്റ് ജീവജാലങ്ങളുടെയും സസ്യലതാതികളുടെയും എണ്ണം കുറച്ച് മനുഷ്യന്റെയും CONCRETE സൗധങ്ങളുടെയും ടെലിഫോൺ ടവറുകളുടെയും എണ്ണം കൂട്ടുമ്പോൾ സന്തുതിതാവസ്ഥ തകരുന്ന പ്രകൃതി സാംക്രമിക ലോകങ്ങളിലൂടെ സ്വയം പരിരക്ഷിക്കുകയാണ്.
പ്രതിരോധിക്കാം സംരക്ഷിക്കാം
COVID19 നുമുന്നിൽ പകച്ചുനിൽക്കുകയാണ് ലോകം.2019 DECEMBER അവസാനത്തോടെ CHINA യിലെ WUHAN ൽ REPORT ചെയ്ത ഈ മഹാമാരി 4 മാസംകൊണ്ട് പകർന്നത് 187 രാജ്യങ്ങളിലേക്കാണ്.നിലവിലെ കണക്കനുസ്സരിച്ച് 18 ലക്ഷത്തോളം പേരാണ് ലോകത്തെങ്ങുമുള്ള ആശുപത്രികളിൽ രോഗബാധിതരായി കഴിയുന്നത്.1.5 ലക്ഷത്തോളം പേരുടെ ജീവൻ നഷ്ടപ്പെട്ടു.എങ്കിൽപ്പോലും ഊണും ഉറക്കവും കള‍ഞ്ഞ് നിസ്വാർത്ഥമായ സേവനം കാഴ്ചവയ്ക്കുയാണ് പോലീസും ആരോഗ്യമേഘലയുമെല്ലാം.ഉവർക്കോപ്പം അവരിൽനിന്ും വ്യതസ്തമായി കേരളവും ഈ ജീവൻരക്ഷാ പോരാട്ടത്തിൽ പങ്കാളികളാണ്.ഇവിടെ ജാത്യില്ല,മതമില്ല ഏവരും മനുഷ്യരാണെന്ന സങ്കൽപ്പത്തിൽ രാജ്യ LOCKDOWN ലാണ്.സേവനത്തിലൂടെ പകരുന്ന രോഗമായതിനാൽസാമൂഹിക അകലം പാനിച്ചും ഇടയ്ക്കിടയ്ക്ക് കൈകൾ SOAP ഉപയോഗിച്ച് കഴുകിയും നാം CORONA യെ തോൽപ്പിച്ചുകൊണ്ടിരിക്കുകയാണ്.പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ പ്രതിരോധപ്രവർത്തനം കൊണ്ട് കഴിയും.പക്ഷെ വീണ്ടും വീണ്ടും ആവർത്തിച്ചെത്തുന്ന പകർച്ചവ്യാധികളെ തടയാൻ ഈ പ്രതിരോധമാർഗങ്ങൾക്കാവില്ല.അവിടെയാണ് നാം തിരിച്ചറിയേണ്ടത് കൊണ്ടും കൊടുത്തും പരസ്പരസഹകരണത്തോടെ കഴിഞ്ഞിരുന്ന പ്രകൃതിയിലേക്ക് സർവ്വ സീമകളും ലംഘിച്ച് കടന്നുകയറിയപ്പോൾ അത് മനുഷ്യകുലത്തെയും ബാധിക്കും എന്ന് മനസ്സിലാക്കാനുള്ള വിവേകം പോലും നമുക്കില്ലാതായി.നാം അധിവസിക്കുന്ന ഭൂമി നാം അടങ്ങുന്ന പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.ജൈവസമ്പന്നമായ പ്രകൃതി തിരിച്ചുവന്നാലെ മണ്ണും ജലവും വായുവുമെല്ലാം സന്തുലിതമായാലെ ഈ ഭൂമിക്ക് നിലനിൽപ്പൂുള്ളു.ഒപ്പം നമ്മുക്ക് ആവർത്തിക്കുന്ന പകർച്ചവ്യാധികളിൽ നിന്നൊരു മോചനവും.മരങ്ങൾ നശിക്കുമ്പോൾ പ്രകൃതിയുെടെ താളെ തെറ്റുന്നു,സൗന്ദര്യം നശ്ശിക്കുന്നു എന്ന് രാപ്പകൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുകാര്യമില്ല.പകരം നശിക്കുന്ന ജൈവസമ്പത്ത് തിരിച്ചുപിടിച്ച് ആഗോളതാപനത്തിൽ നിന്നും ജലക്ഷാമത്തിൽ നിന്നും ഒക്കെ ഈ ഭൂമിയെ രക്ഷിക്കാൻ നാം മുന്നിട്ടിറങ്ങിയാലേ മതിയാകൂ‍.
ആരോഗ്യമുള്ള ജനതയാണ് യഥാർത്ത സമ്പത്ത്.ആരോഗ്യം മറന്ന് സമ്പാദ്യത്തിനായി നെട്ടോട്ടമോടിയിരുന്ന മനുഷ്യർ ഇന്ന് ആരോഗ്യമാണ് സമ്പത്തെന്ന് തിരിച്ചറിഞ്ഞുകൊണ്ട് വീടുകളിൽ കഴിയുകയാണ്.ഈ സമയം നമ്മുക്ക് പ്രകൃതിക്കായി ചിലവാക്കാം.പരിസ്ഥിതിയും പരിസരവും ശുചിത്വമാക്കുമ്പോഴാണ് ആരോഗ്യമുള്ള സമൂഹം രൂപംകൊള്ളുന്നത്.പ്രകൃതിസൗഹാർദവികസനത്തിൂടെ നമ്മുക്ക് മുന്നേറാം.ഈ പ്രകൃതി വരും തലമുറ തന്ന ദാനമാണെന്ന് മനസ്സിലാക്കിക്കൊണ്ട്,പ്രകൃതിയെ സ്നേഹിച്ചുകൊണ്ട്,പരിപാലിച്ചു കൊണ്ട്,പ്രകൃതിയുടെ സൗഫാഗ്യങ്ങളിൽ ജീവിക്കാം.ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാം....
 

ആരതി
8സി ഗവ.എച്ച്.എസ്.എസ്.നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം