സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/കാത്തിരിപ്പ്

19:36, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്ന താൾ സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്

കാണുവാൻ ആകാത്ത ഭീകരൻ നമ്മുടെ
ലോകത്തെയാകെ വിറപ്പിക്കുന്നു.
ലോകാതിർത്തികൾ അവഗണിച്ചെത്തുന്ന
ഭീകരൻ തൻപേർ കൊറോണയെന്ന് .
ജന്മമെടുത്തത് വുഹാനെന്നു എന്നുപേരുള്ള
ചൈനയിലെ ഒരു നഗരത്തിലായ് .
പിന്നെ ഈ ലോകത്തിൽ വ്യത്യസ്ത ദേശങ്ങൾ
കീഴടക്കുന്നു മഹാമാരിയായ് .
ശ്വാസതടസ്സവും ചുമയും പനിയുമായ്
 എത്തുന്നു രോഗം പലവിധത്തിൽ .
പകർന്നിട്ടും രോഗം പലരിലും പെട്ടെന്ന്
തുമ്മാനെടുക്കുന്ന നേരം കൊണ്ട് .
രോഗത്തിൻ സാന്നിധ്യം അറിയുവാൻ കഴിയില്ല
ആദ്യത്തെ രണ്ടാഴ്ച കാലങ്ങളിൽ .
മരണം വന്നെത്തുന്നു കൈയ്യെത്തും ദൂരത്തിൽ
സമ്പന്ന രാജ്യങ്ങൾ കേണിടുന്നു.
രോഗത്തിന് കാഠിന്യം മൂർച്ഛിച്ച് മൂർച്‌ഛിച്ച്
 ആളുകൾ വീണു മരിച്ചിരുന്നു.
പകർച്ച തടയുക എന്നതു മാത്രമേ
സാധ്യമാവുകയുള്ളൂ; മരുന്നുമില്ല.
എന്താണ് ചെയ്യേണ്ടതെങ്ങോട്ടാണോടേണ്ട-
തെന്നു മനുഷ്യർക്കറിഞ്ഞുകൂടാ.
മാസ്ക് ധരിച്ചും കൈകൾ കഴുകിയും
പൊതു സമ്പർക്കം ഒഴിവാക്കിയും ,
രോഗപ്പകർച്ച തടയുവാനായിന്ന്
ലോക്ഡൗണതും പ്രഖ്യാപിച്ചിടുന്നു.
ഒന്നായി നിന്നതിജീവിച്ചിട്ടും നമ്മളീ
 മഹാമാരിയെ നിപ്പയെപ്പോൽ .
 വ്യക്തിശുചിത്വവും പരസ്പരസ്നേഹവും
അച്ചടക്കവും സഹവർത്തിത്വവും,
സമ്പാദ്യത്തെക്കാൾ ഒരു പടി മുന്നിലാ-
ണെന്നതു നമ്മൾ തിരിച്ചറിഞ്ഞു.
നന്മകൾ നിറഞ്ഞൊരു നല്ല കാലത്തിനെ
പ്രത്യാശയോടിന്നു കാത്തിരിക്കാം.
ജാതി മത ദേശ ഭാഷാ ഭേദങ്ങളെ
വിസ്മരിച്ചീടാം മനുഷ്യരാകാം.
ഒരു മനമായ് ഒന്നിച്ചു ജീവിച്ചിടാം
നമുക്കീ ഭൂമിയെ പറുദീസയാക്കാം.

ജിസ്നി സി.ബി
8 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത