ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി

19:25, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

കാവും കുളങ്ങളും കായലോളങ്ങളും തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും
ഭൂതകാലങ്ങൾ തൻ സാക്ഷ്യം
അമ്മയാം വിശ്വപ്രകൃതിയീ
നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ.
നന്മ മനസിലില്ലാത്തോർ
മുത്തിനെപ്പോലും കരിക്കട്ടയാക്കുന്ന
ബുദ്ധിയില്ലാത്തവർ നമ്മൾ
മുഗ്ദ്ധസൗന്ദര്യത്തെ വൈരുപ്യമാക്കുവാൻ
ഒത്തൊരുമിച്ചവർ നമ്മൾ.
കാരിരുമ്പിൻ്റെ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടിത്തെളിച്ചു.
കാതരചിത്തമന്നെത്രയോ
പക്ഷികൾ കാണാമറയത്തൊളിച്ചു
വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ-
വന്മരച്ചില്ലകൾ തോറും പൂത്തുനിന്നൊരു
ഗതകാലസൗരഭ്യപൂരിത വർണ്ണപുഷ്പങ്ങൾ.

ആദർശ് ബി.എസ്
4A ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത