(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറലാകുന്ന വൈറസ്
പാരിൽ പലവിധ മാറ്റങ്ങൾ
അങ്ങിങ്ങായി താണ്ഡവമാടുന്നു....
പാരിൻ സൽസ്ഥിതി പരിസ്ഥിതി
എങ്ങനെ കൂടണയാതിരിക്കും.....
എങ്ങുമില്ല സൽഗുണങ്ങളും
ശുചിത്വവും സദ്ചിന്തയും
ചിന്ത മുറിഞ്ഞ ജന കോമരങ്ങൾ
മാലിന്യത്താൽ നിറച്ചീടുന്നു ഈ ധരണിയെ........
വന്നു നിറഞ്ഞു രോഗകാരിണികൾ
മനുഷ്യർ കുത്തിനിറച്ചു പാരിൽ വൈറസുകളെ..
ഈ ലോകത്ത് ഇന്ന് നാം നേരിടുന്ന മഹാമാരിയെ ,
നേരിടാൻ മനുഷ്യനായ് ജീവിതം നയിക്കണം
ജാതിയില്ല, മതമില്ല, വർണ്ണങ്ങളൊട്ടുമില്ല
നാമൊന്ന് നമ്മളൊന്നെന്ന മന്ത്രം മാത്രം
കളയാം മനസ്സിലെ രോഗങ്ങളെ
ഒന്നായി ശുചീകരിക്കാം ഈ സ്ഥിതിയെ.... പരിസ്ഥിതിയെ......