ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ക്ലബ്ബ് പ്രവർത്തനങ്ങൾ.

14:43, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ക്ലബ്ബ് പ്രവർത്തനങ്ങൾ. എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ക്ലബ്ബ് പ്രവർത്തനങ്ങൾ. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തുന്നതിനായി ഏതാണ്ട് 75 ഒാളം കുട്ടികൾ അംഗങ്ങളായുള്ള "ശാസ്ത്രധ്വനി" എന്ന സയൻസ് ക്ലബ് വിജയകരമായി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ച്ചയും ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ അംഗങ്ങൾ യോഗം ചേർന്ന് അനുബന്ധകാര്യങ്ങൾ ചർച്ച ചെയ്യകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു.എല്ലാ വർഷവും സയൻസ് മാഗസീൻ തയ്യാറാക്കുന്നു.സബ് ജില്ലാ,ജില്ലാ,മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയയും ചെയ്യുന്നു.

  
   
 2016 ഡിസംബർ 7 മുതൽ 11 വരെ ഡൽഹിയിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ നമ്മുടെ സ്കൂളിലെ സയൻസ് അധ്യാപകനായ സ്റ്റാൻലി സാറും ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ രാമകൃഷ്ണൻ, ജൈഷ്ണുു.ജെ.എം,അഭിനവ്.എസ്.കൃഷ്ണൻ,അജിൻ റോയ്,സൂരജ്.എസ് എന്നീ കുട്ടികളും പങ്കെടുത്തു. കേന്ദ്ര ഗവൺമന്റിന്റെ ആദർശ ഗ്രാമം പദ്ധതിയുടെ ഭാഗമായി ബഹുമാനപ്പെട്ട എം.പി.ശ്രീ സുരേഷ് ഗോപിയും ഗ്രാമപഞ്ചായത്തുമാണ് ഇതിന് അവസരം നൽകിയത്.അവരുടെ യാത്രഅയപ്പ് സമ്മേളനത്തിൽ എച്ച്.എം, അധ്യാപകർ,ജന പ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നവരോടൊപ്പം 
   

നമ്മുടെ മുൻ രാഷ്ട്രപതിയും മിസൈൽ മാൻ ഓഫ് ഇന്ത്യയുമായ ഡോ.എ.പി.ജെ.അബ്ദുൾ കലാം അനുസ്മരണം നടത്താൻ ഐ.എസ്.ആർ.ഒ.മുൻചെയർമാൻ ഡോ.ജി മാധവൻ നായർ എത്തിയപ്പോൾ എച്ച്.എം,പ്രൻസിപ്പാൾ,അധ്യാപകർ,എന്നിവരോടൊപ്പം.


മാത് സ് ക്ലബ്

     ഗണിത പഠനം രസകരമാക്കുന്നതിനും ഗണിതാസ്വാദന ശേഷി വളർത്തുന്നതിനും വേണ്ടി പരിശ്രമിക്കുന്ന ഒരു ഗണിത ക്ലബ് എല്ലാ വെള്ളിയാഴ്ച്ചകളിലും  ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ പ്രവർത്തിക്കുന്നു.സബ്ജില്ലാ,ജില്ലാ തല ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയയും ചെയ്യുന്നു.എല്ലാ വർഷവും മാത് സ് മാഗസീൻ തയ്യാറാക്കുന്നു.
                                                                                                      
                                                                                                   

ഐ.ടി ക്ലബ്

       വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ തൊട്ടറിയുന്ന ഐ.ടി ക്ലബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.സ്കൂളിന്റെ എല്ലാ പരിപാടികളും,ദിനാചരണങ്ങളും ഹാന്റി ക്യാമ് ഉപയോഗിച്ച് ഡോക്കുമെന്റേഷൻ ചെയ്യുന്നുണ്ട്.ക്ലബിൻെറ നേതൃത്വത്തിൽ ഒരു ഹ്രസ്വചിത്രം നിർമ്മിക്കാനും കഴിഞ്ഞു.

സോ‍ഷ്യൽസയൻസ് ക്ലബ്

       കുട്ടികളിൽ സാമൂഹിക ബോധം,സാമൂഹിക മൂല്യം എന്നിവ വളർത്തുന്നതിനും സാമൂഹ്യ ശാസ്ത്രം എന്ന വിഷയത്തോട് പ്രത്യേക താൽപര്യം ജനിപ്പിക്കുന്നതിനുമായി വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന "ആഡംസ്" എന്ന സോഷ്യൽ സയൻസ് ക്ലബ്ബിൽ 111-ൽ പരം കുട്ടികൾ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകജന സംഖ്യാദിനം,ഹിരോഷിമ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നു.ക്ലബ്ബിന്റെ വേറിട്ട പ്രവർത്തനമാണ് "അറിവ് തേടൽ"എന്ന വിജ്ഞാനാധിഷ്ഠിത ഓപ്പൺ ക്വിസ്. 

കുട്ടികളിലെ പത്രവായന പ്രോത്സാഹിപ്പിക്കാൻ ഇതിലൂടെ കഴിയുന്നു.

ഇംഗ്ലീഷ് ക്ലബ്

       ഇംഗ്ലീഷ് ഭാഷ രസകരവും ലളിതവുമാണെന്ന് ബോധ്യപ്പെടുത്തികൊണ്ട് ഇംഗ്ലീഷ് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു.റോൾപ്ലേ,ആക്ഷൻ സോംഗ്സ്,കവിതാ രചന തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ മികച്ച വിജയം നേടാൻ കഴിയുന്നു.

മലയാളം ക്ലബ്

       ഈ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളാണ്. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകിവരുന്നു.കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന കൈരളി വി‍ജ്ഞാന പരീക്ഷയിൽ 82 വിദ്യാർത്ഥികൾ പങ്കെടുത്തു.

ഹിന്ദി ക്ലബ്

       രാഷ്ട്രഭാഷയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ സഹായിക്കുന്ന ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി നടത്തുകയും ഹിന്ദി ദിനം ആചരിക്കുകയും ചെയ്യുന്നു.

ഇക്കോ ക്ലബ്

        വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹം,കൃഷിയോട് താല്പര്യം എന്നിവ വളർത്തുന്നതിനുതകുന്ന വിധത്തിൽ ഒരു ഇക്കോ ക്ലബ് പ്രവർത്തിക്കുന്നു.ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ വളപ്പിൽ മാവിൻ തൈ നടുകയും 500 ചെടികൾ യു.പി,എച്ച്.എസ് വിഭാഗങ്ങളിലെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.തണൽ പദ്ധത്തിക്കു വേണ്ടി ഹോർട്ടികൾച്ചർ മിഷനും കൃഷിവകുപ്പും സംയുക്തമായി നൽകിയ 'ബംഗനഹള്ളി' മാവിൻ തൈകൾ യു.പി മുതൽ എച്ച്.എസ്.എസ്  വരെയുള്ള വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു.