കനലാകും മതിലതിനുളളിൽ പിടയുന്നൊരാ വിദൂരമാം പരിമിതിതൻ പരമാർത്ഥയിൽ സ്തംഭിച്ചു നില്പ്പൂ നീ, എവിടെയാ കഴയതിലെ ഉയിരാകും കാതൽ? തമസ്സതിൻ കാളിമയിലെ ഗോപനത്തിലോ നീ? കുഴലൂതും കുയിലതിലെ നാദമത് സ്വർഗ്ഗം വിശ്വം കവരുമാ മയിലതിൻ അഴകത് സ്വപ്നം പാരിതിൻ സരസ്സതിലെ സ്രവണമത് ഹൃദ്യം വനമകൻ ഉതിരുമാ തരിമണൽ ചൂരിതെത്ര പുണ്യം ആരണ്യമാം ആഴിപ്പരപത് കാക്കുക നീ നയനസുഭഗമാം വർഷപാദത്തിൻ കാഴ്ചയത് നിർവചനീയം, ഉത്കൃഷ്ടമാം ധരിത്രിയതിലെ ആയുസ്സിതെത്ര ശ്രേഷ്ഠം നീയാകും നിന്നിലെ നന്മയെ നേരിൻെറ പാതയിൽ നയിക്കുക നീ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത