ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/സ്പോർട്സ് ക്ലബ്ബ്-17
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യകരമായ വളർച്ചയും ഉന്മേഷവും ലക്ഷ്യമാക്കിക്കൊണ്ട് ഞങ്ങളുടെ കൊച്ചുവിദ്യാലയത്തിലും ഒരു കായിക ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളെ എല്ലാവർഷവും അത് ലറ്റിക്ക് മത്സരങ്ങൾ നടത്തുകയും അതുവഴി അവരുടെ കായികശേഷി വർദ്ധിപ്പിക്കുവാൻ അവസരം നൽകുകയും ചെയ്യുന്നു. വിദ്യാലയതലത്തിൽ സമ്മാനാർഹരാകുന്ന കുട്ടികളെ ഉപജില്ലാ-ജില്ലാ കായിക മേളയിൽ പങ്കെടുപ്പിക്കാറുണ്ട്. ഞങ്ങളുടെ വിദ്യാലയത്തിൽ സ്ഥലപരിമിതി ഉണ്ട് .ഇൻഡോർ ഗേമുകളായ ചെസ്സ് ,ടേബിൾ ടെന്നീസ് എന്നവയിൽ പ്രേത്യേക പരിശീലനം ഞങ്ങളുടെ കായിക അധ്യാപകൻ നൽകി പോരുന്നു