എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/പ്രത്യാശ

20:28, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ./അക്ഷരവൃക്ഷം/പ്രത്യാശ എന്ന താൾ എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/പ്രത്യാശ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രത്യാശ

ലോകം മുഴുവൻ വട്ടം കറക്കിയതവൻ
ഭീതിയാൽ മർത്യനെ വിറപിച്ചൊരു ചെറു കീടം
അവനെയ്ത അമ്പിൽ പൊലിഞ്ഞത്
പതിനായിരങ്ങളുടെ ജീവിതം
ഭൂമിയോ നിശ്ചലമായി
സമയത്തിന് വിലയില്ലാതെയുമായി
മർത്യൻ്റെ ഹുങ്കിന് അന്ത്യം വരുത്തിയവൻ

കുറ്റം പറയുവാൻ പോലും വായ തുറക്കാൻ വയ്യ
നടന്നു നീങ്ങുന്ന പാതകളോ വിജനമായി
ഭക്ഷണമില്ല, പണമില്ല മർത്യൻ വെറും പിണമായി
ആഘോഷങ്ങളില്ല ആർഭാടങ്ങളില്ല
രോഗികളായി നിറഞ്ഞൊരീ നാട്
 നിന്നുടെ ഭീതിയിൽ ബന്ധങ്ങൾ തച്ചുടയുന്നു
 എല്ലാം ശൂന്യമായി തീരുന്നു
 എങ്കിലും എവിടെയോ പ്രത്യാശയാം
 ബ്രഹ്മസ്ത്രം നിന്നെ തകർക്കാൻ വന്നീടുന്നു
 ചങ്ങലകൾ തകർത്തിടാം ജാഗ്രതയോടെ-
 പൊരുതീടാം

ശ്രീജിത്ത് എം
9D എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ.
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത