എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/കോറന്റീൻ
കോറന്റിൻ
വളരെ ചെറുപ്പത്തിൽ തന്നെ എന്റെ അച്ഛൻ മരണപ്പെട്ടു. അച്ഛന്റെ മരണശേഷം വളരെ കഷ്ടപ്പാട് സഹിച്ചാണ് അമ്മ എന്നെ വളർത്തിയത്. അന്ന് ഞാൻ വിചാരിച്ചു നന്നായി പഠിച്ച് ഒരു ജോലി വാങ്ങണമെന്ന്. അമ്മ എന്നെ കഷ്ടപ്പെട്ട് പഠിപ്പിച്ചു.എല്ലാം കഴിഞ്ഞ് ജോലിക്ക് അമേരിക്കയിലെ ഒരു വലിയ കമ്പനിയിൽ പോകാനൊരുങ്ങുമ്പോൾ അമ്മ എന്നോട് പറഞ്ഞു മോനെ നീ അമേരിക്കയിലൊന്നും പോകേണ്ട നമ്മുടെ ഈ കേരളത്തിൽ തന്നെ നിനക്ക് ജോലി ചെയ്യാൻ അവസരമുണ്ട്. അമ്മയുടെ വാക്കുകൾ ചെവിക്കൊല്ലാതെ, അമേരിക്കയിലെ മെച്ചപ്പെട്ട ശമ്പളവും മെച്ചപ്പെട്ട ജീവിതവും ഒക്കെ അമ്മയെ പറഞ്ഞുകേൾപ്പിച്ചു ഞാനെൻറെ ഇഷ്ടത്തിന് അമേരിക്കയിൽ പോയി. അവിടെ ജോലിയിൽ പ്രവേശിച്ചു,അവിടെ തന്നെ താമസമാക്കി. അമ്മ എന്നും വിളിക്കാറുണ്ടായിരുന്നു അപ്പോഴെല്ലാം അമ്മ നാട്ടിലേക്ക് വരാൻ പറയും അത് എനിക്ക് ബുദ്ധിമുട്ടായി തോന്നി അങ്ങനെ ഞാൻ അമ്മയെ വിളിക്കാതെയായി. എന്റെ കൂട്ടുകാരോട് അമ്മ സങ്കടം പറയുന്നു എന്ന് അവർ എന്നെ അറിയിച്ചു. എങ്കിലും എനിക്ക് നാട്ടിലേക്ക് പോകാൻ ഇഷ്ടമില്ല, അതുകൊണ്ട് അവരുടെ വാക്കുകൾ ഞാൻ അവഗണിച്ചു. ഈ കോവിഡ് കാലം എനിക്ക് തിരിച്ചറിവിന്റേതായി മാറി. അമേരിക്കയിൽ പടർന്ന പകർച്ചവ്യാധി കാരണം ജോലി നഷ്ടമായി, കൂടെ ജോലിചെയ്യുന്നവർ ഓരോരുതരായി മരണപ്പെടുന്നു, എവിടെയും ഭീതി മാത്രം. നല്ല രീതിയിലുള്ള ചികിത്സ സംരക്ഷണമോ ചികിത്സയോ ഇല്ല. ഞാൻ ആകെ വിഷമത്തിലായി അപ്പോഴാണ് കേരളത്തിൽ വൈറസ് എത്തിയതും, അവിടുത്തെ കരുതലും വാർത്തയിലൂടെ ഞാനറിയുന്നത്. എനിക്ക് ജന്മ നാട്ടിൽ വരണമെന്ന് ഞാൻ അമ്മയെ വിളിച്ചു പറഞ്ഞു. അമ്മ ആരുടെയൊക്കെയോ സഹായം തേടി എനിക്ക് നാട്ടിൽ വരാൻ ഉള്ള ഏർപ്പാട് ചെയ്തു. വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ ഞാൻ അമ്പറന്നുപോയി. ഒരു വികസിത രാജ്യത്തു പോലും ഇല്ലാത്ത ഇവിടുത്തെ രീതികൾ എന്നെ പലതും പഠിപ്പിച്ചു. നാട്ടിലെത്തിയശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ഞാൻ. ആരോഗ്യപ്രവർത്തകറിൽ നിന്നും നല്ല സംരക്ഷണം ലഭിച്ചു. അതിൽനിന്നും ഞാൻ ഒരു പാഠം പഠിച്ചു അമ്മയിൽ നിന്നും ജന്മനാട്ടിൽ നിന്നും കിട്ടുന്ന സംരക്ഷണം വേറെ എങ്ങും കിട്ടില്ല.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |