ഗവഃ എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ്/സൗകര്യങ്ങൾ

ക്ളാസ് മുറികൾ മിക്കതും തന്നെ ടൈലിട്ടവയാണ്. മുവായിലത്തിലേറെ പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു റീഡിങ് റൂം പ്രവർത്തിക്കുന്നുണ്ട്. ഒരു സയൻസ് ലാബും കാര്യക്ഷമമായ ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു. ലാബിലേക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മൾട്ടീമീഡിയ സൗകര്യത്തോടു കൂടിയ ഒരു സ്മാർട്ട് ക്ളാസും സജ്ജമാക്കിയിരിക്കുന്നു. പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന ബുള്ളറ്റിൻ ബോർഡ് ഉണ്ട്. ക്ളാസ് മുറികളും, പാചകപുരയും മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു.