(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണക്കാലം
മാഞ്ഞുപോയി സ്വാതന്ത്ര്യത്തിന്റെ മാധുര്യം
കീഴടങ്ങി പിടയുന്നു മനുഷ്യൻ,
ഈ പാരതന്ത്ര്യ കാലത്തിൽ.
ജാതിയില്ല മതമില്ല
മനുഷ്യൻ മനുഷ്യനായി ജീവിക്കുന്ന കാലം.
ദേവാലയങ്ങളിൽ പോകേണ്ട
വിദ്യാലയങ്ങളിൽ പോകേണ്ട
ഓഫീസുമില്ല, വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ ഇരിക്കുന്ന കാലം.
വിഷാദ ഗാനമല്ല പാടേണ്ടത്
വിശ്വാസ ഗീതമാണെന്നു
ഉറക്കെ പറയുന്ന കാലത്ത്
സധൈര്യം നമ്മെ കാക്കുന്ന
മാലാഖാമാർക്ക് നന്ദി പറയുന്നു ഞങ്ങൾ.