ഐറിസ്

ഐറിസ്..... പതിയെ കണ്ണുകൾ തുറക്കൂ..... മെല്ലെ... no stress.... no tension.... അവൾ പതിയെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.... പക്ഷെ ഒട്ടിച്ചു വെച്ച പോലെ അവളുടെ കൺപോളകൾ ചേർന്നിരുന്നു..... ഐറിസ് don't stress.... relax and try again.... നിങ്ങൾ കഴിഞ്ഞ ഏഴ് ദിവസങ്ങളായി കോമയിൽ ആയിരുന്നു... ഉണരൂ.... മെല്ലെ..... പതിഞ്ഞ ശബ്ദത്തിലുള്ള സംസാരം അവളുടെ ബോധമനസ്സിനെ ഉണർത്തി.... അവൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.... സാവധാനം തുറന്നു..... നേരിയ മങ്ങലോടുള്ള കാഴ്ച്ച അവളെ തേലൊന്ന് അലോസരപ്പെടുത്തി.... എങ്കിലും ഞാൻ ആരാണെന്നോ എവിടെയാണെന്നോ അറിയാനായി അവൾ വെമ്പൽ കൊണ്ടു.... കൃഷ്ണമണികൾ പരൽ മീനുകളെ പോലെ പിടച്ചു....ചുറ്റിനുമുള്ളവരിൽ നിന്നും ഓർമയിലുള്ള മുഖങ്ങൾ തിരഞ്ഞു..... ഇല്ല തനിക്കാരെയും തിരിച്ചറിയാൻ പറ്റുന്നില്ല ഓർമിച്ചെടുക്കാൻ പറ്റുന്നില്ല ഒരുമുഖവും.... എന്താണ് സംഭവിച്ചതെന്നോ.... ഇപ്പോൾ ഏതാവസ്ഥ ആണോന്നോ അവൾക്കു അറിയാൻ കഴിയുന്നില്ലായിരുന്നു.

ഡോക്ടർ അവളോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവൾക്കു നൽകാൻ മറുപാടികൾ ഇല്ലായിരുന്നു..... എന്താണ് സംഭവിച്ചതെന്ന് അറിയാതെ..... എന്താണ് പറയുക.... നാവ് അനക്കാൻ പോലും പറ്റുന്നില്ല.... മരവിച്ച പോലെ.... കൈകളും കാലുകളും മുറുകെ ആരോ പിടിച്ചു വെച്ചപോലെ..... മനസ്സ് ആഗ്രഹിക്കുന്ന ഒന്നും അവൾക്ക് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല.... ഐറിസ്..... ഡോക്ടർ അവളെ വിളിച്ചപ്പോൾ അവളിൽ ഒരു ഭാവഭേദവും ഉണ്ടായില്ല. അവളെ ആണെന്ന് അവൾ മനസിലാക്കിയത് അയാളുടെ മുഖത്ത് നോക്കിയപ്പോൾ മാത്രമാണ്.... അപ്പോൾ ഐറിസ്.... ഞാൻ ഐറിസ് ആണ്... സ്വന്തം നാമം കേട്ടപ്പോൾ അവളുടെ ഉള്ളിൽ പ്രതീക്ഷയുടെ ഒരു തിരിവെട്ടം തെളിഞ്ഞു..... ഇനി ബാക്കി എന്താണ്.....ഞാൻ എന്താണ് ഇവിടെ.... എങ്ങനെ എത്തിപെട്ടു..... എനിക്കെന്താണ് സംഭവിച്ചത്.... അവൾ ആകെ പരവശപെട്ടു.... അവളുടെ ദയനീയാവസ്ഥയിൽ ഡോക്ടർന് അസ്വസ്ഥത ഉണ്ടായെങ്കിലും..... അവളെ കൂടുതൽ stress. ലേക്ക് വിടുന്നത് അനുചിതമാണെന്നു അദ്ദേഹത്തിന് തോന്നി....

ഐറിസ്..... take it easy..... relax..... ഇപ്പോൾ ഒറ്റയടിക്ക് എല്ലാം ഓർമ വരണമെന്നില്ല..... ഏതായാലും നിങ്ങൾ ഇവിടെ എത്തിപ്പെട്ടത് എങ്ങനെയാണെന്ന് പറയാം. ഒരുപക്ഷെ അത് കേൾക്കുമ്പോൾ നിങ്ങൾക്ക് ഓർമ്മയുടെ ചെറിയ ഒരു spark തോന്നിയാൽ അത് തന്നെ വലിയ കാര്യമാണ്. ഐറിസ് പ്രതീക്ഷയോടെ അദ്ദേഹത്തെ നോക്കി..... അദ്ദേഹം തുടർന്നു..... ഐറിസ് നിങ്ങളെ ഈ ഹോസ്പിറ്റലിൽ കൊണ്ടു വന്നത് ഒരു മധ്യവയസ്കയാണ്..... ഒരാഴ്ച്ച മുൻപ്..... കൃത്യം പറഞ്ഞാൽ കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം ഒരു 5:30 മണിയോടെ..... നിങ്ങളെ ഇവിടെ ഏല്പിച്ച വ്യക്തിയെ ഞങ്ങളാരും പിന്നെ കണ്ടിട്ടില്ല..... അവർ നിങ്ങളുടെ പേര് പറഞ്ഞു.... പിന്നെ റോഡിൽ വീണ് കിടന്ന നിങ്ങളെ ആരും തിരിഞ്ഞു നോക്കാതായപ്പോൾ അവർക്കു മനസ്സലിവ് തോന്നി ഇവിടെ എത്തിച്ചതാണെന്നും പറഞ്ഞു..... അങ്ങനാണെങ്കിൽ ഏതൊരു മുൻപരിചയവുമില്ലാത്ത നിങ്ങളുടെ പേര് അവരെങ്ങനെ മനസ്സിലാക്കി...... നിങ്ങളെ ഇവിടെ എത്തിക്കുമ്പോൾ പകുതി ബോധം ഉണ്ടായിരുന്നു.... പിന്നെ പിന്നെ നിങ്ങൾ കോമയിൽ വീഴുകയായിരുന്നു. പിന്നെ കണ്ണ് തുറക്കുന്നത് ഇന്നാണ്..... കൂടുതൽ അറിയാൻ വേറെ മാർഗം ഇല്ലായിരുന്നു.... ഇനി നിങ്ങൾക്ക് എന്തെങ്കിലും ഓർമയിൽ തെളിയുന്നുണ്ടോ.... ഒട്ടും പിരിമുറുക്കമില്ലാതെ ഓർമ്മിക്കാൻ ശ്രമിക്കൂ.... സമയം എടുത്തു.... alright..... സംസാരിക്കാൻ ശ്രമിക്കുക.... ഇല്ലെങ്കിൽ ഒരു പക്ഷേ സംസാര ശേഷി തന്നെ നഷ്ടപ്പെടാം. So try from your side..... ഡോക്ടർ റൂമിൽ നിന്നും പോയപ്പോൾ മുതൽ അവൾ ഓർമകളിലേക്ക്. ഊളിയിടാൻ നോക്കി. കണ്ണടച്ചു കൊണ്ട് അവൾ ഭൂതകാലം ചികയാൻ തുടങ്ങി.... എവിടുന്നു എങ്ങനെ.... ഞാൻ എങ്ങനെ റോഡിൽ വീണു... ഏതു റോഡ് ആണ്... അത് അറിഞ്ഞാൽ ഒരുപക്ഷെ... ആരാണ് അവർ അവർ എന്റെ പേര് എങ്ങനെ അറിഞ്ഞു. ശെരിക്കും എന്റെ പേര് അത് തന്നെയാണോ ഓർത്തു ഭ്രാന്ത് പിടിക്കുമെന്നായപ്പോൾ അവർ അലറി എഴുന്നേറ്റു... അവൾക്ക് വിശ്വാസിക്കാൻ സാധിച്ചില്ല.... ചലിപ്പിക്കാൻ പറ്റില്ലെന്ന് കരുതിയ അവയവങ്ങൾ അനുസരണ കാണിക്കാൻ തുടങ്ങിയിരിക്കുന്നു..... അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഒരുപക്ഷെ ഓർമകളും ഇതുപോലെ തിരിച്ചു വരുമായിരിക്കും.... അവൾ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു.... വാഷ്റൂമിലേക്ക് മെല്ലെ നടന്നു... മുഖം കഴുകാൻ മെല്ലെ പൈപ്പ് തുറക്കാൻ ശ്രമിച്ചു... പക്ഷേ സാധിക്കുന്നില്ല.... കൈ പൈപ്പിനുള്ളിലേക്ക് പോകുന്നു....ഇതെന്താ ഇങ്ങനെ... തിരികെ ഇറങ്ങി അവൾ ബെഡിലേക്ക് നോക്കി ഞെട്ടി തരിച്ചു നിന്നു... അത് ഞാൻ തന്നെ.... അല്ലേ..... ആ കിടക്കുന്നതു. അപ്പോൾ ഈ ഞാൻ ആരാണ്.... ഒന്നും മനസിലാകുന്നില്ല. പെട്ടെന്ന് കതകു തുറന്നു കൂറേ പേര് ഓടി വന്നു. നഴ്സുമാരും ഡോക്ടർ മാരും.... അവർ നാലുപാടും ഓടുന്നുണ്ട്.... എന്തൊക്കെയോ ചെയ്യാൻ ശ്രമിക്കുന്നുണ്ട്.... അവളുടെ നെഞ്ചിൽ ശക്തിയായി ഇടിക്കുന്നുണ്ട്... ഒടുവിൽ നിരാശയോടെ പിൻവാങ്ങാന്നുണ്ട്.... എന്താണിതൊക്കെ... അവൾ കിതച്ചു കൊണ്ട് തറയിൽ ഇരുന്നു... അപ്പോൾ അതിനർത്ഥം ഞാൻ മരിച്ചു എന്നല്ലേ.... അപ്പോൾ ആ ഡോക്ടർ എന്നോട് ഇത്രയും നേരം സംസാരിച്ചതല്ലേ..... എന്നിട്ട് ആ ഡോക്ടർ എവിടെ... ഈ കൂട്ടത്തിൽ ഇല്ലല്ലോ..... അവൾ അവിടെന്ന് ഇറങ്ങി ഓടി..... ഓടി ഓടി തളർന്നു വീണു..... പെട്ടെന്ന് രണ്ട് കൈകൾ അവളെ താങ്ങി പിടിച്ചു..... ഡോക്ടർ നിങ്ങൾ... എന്തെ.... എന്തിനാണ് ഇറങ്ങി ഓടിയത് എന്ത് സംഭവിച്ചു.... ഡോക്ടർ ഞാൻ ആരാണ്..... അവിടെ ഞാൻ കിടന്ന ബെഡിൽ ഞാൻ മരിച്ചു കിടക്കുകയാണ്. പിന്നെ ഈ ഞാൻ ആരാണ്... ആർക്കും എന്നെ കാണാൻ പറ്റുന്നില്ലേ. പിന്നെ ഡോക്ടർ എങ്ങനെ എന്നെ കാണുന്നു. സത്യത്തിൽ എന്താണ് സംഭവിച്ചത്......

ഇതെല്ലാം കേട്ട് പുഞ്ചിരിച്ചു കൊണ്ട് നിന്ന ഡോക്ടറിനെ അവൾ അത്ഭുതത്തോടെ നോക്കി.... ഐറിസ് നോക്കു ഇപ്പോൾ നിങ്ങൾ സംസാരിച്ചിരിക്കുന്നു... നിങ്ങളെ സംസാരിക്കാൻ ഞങ്ങൾ നടത്തിയ ചെറിയ ഒരു നാടകമായിരുന്നു ഇത്.... ഒരു ചെറിയ shock treatment..... ഐറിസ് How you are prefectly alright.... ഓർമ്മകൾ ഉറങ്ങി കിടക്കുന്നതു ഒഴിച്ചാൽ.... അതും നമുക്കിത് പോലെ ഉണർത്തിയെടുക്കാം.... എന്തിനും ഏതിനും ഇവിടുള്ളവർ എല്ലാവരും ഉണ്ട്.... പേടിക്കണ്ട്.... ഡോക്ടർ പറഞ്ഞ വാക്കുകൾ അവളെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത്..... ഭയപ്പെ ട്ടു പോയെങ്കിലും ഇപ്പോൾ നല്ല ആശ്വാസം സമാധാനം.... ഡോക്ടർ ന്റെ പുഞ്ചിരിക്കുന്ന മുഖം അവൾക്ക് കൂടുതൽ പ്രതീക്ഷയേകി..... ok ഐറിസ് കൂടുതൽ stress വേണ്ട...... റൂമിലേക്ക് പോയ്‌ക്കോളൂ.... ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അവൾ റൂമിലേക്ക് നടന്നു... അപ്പോഴാണ് ഒരു സ്‌ട്രെച്ചറിൽ ഒരു സ്ത്രീയെ കിടത്തി കൊണ്ട് പോകുന്നത് അവൾ കണ്ടത്... നോക്കിയപ്പോൾ പുച്ഛം തോന്നി... എന്തിനാണ് ഇങ്ങനെ ഒക്കെ... ഓർമ വീണ്ടെടുക്കാൻ ഇവർ ഇനി എത്ര പ്രാവിശ്യം എന്നെ ഇത് പോലെ കൊല്ലും.... കഷ്ടം.... മനസ്സിൽ ഓരോന്ന് പറഞ്ഞ് കൊണ്ട് അവൾ റൂമിലേക്ക് കടന്നു.. തിരിഞ്ഞു നോക്കിയപ്പോൾ പുഞ്ചിരിക്ക് പകരം ഒരു ഗൂഡസ്മിതമായി നിൽക്കുന്ന ഡോക്ടറിനെ കണ്ട് അവൾ ഭയ ചകിതയായി... പെട്ടെന്നാണ് ഓർമ്മകളുടെ കൂമ്പാരം അവൾക്കുള്ളിൽ നിറഞ്ഞത്.... അതെ അയാൾ... ഇത് അയാളാണ്... ഡോക്ടർ അലൻ.... തനിക്ക് വേണ്ടി... തന്നെ നഷ്ടപെടുമെന്നായപ്പോൾ മരണത്തിനൊപ്പം സഞ്ചാരിച്ച ആൾ... അലൻ നിങ്ങൾ.... അതെ ഞാൻ തന്നെ... നീ എന്താ കരുതിയത് നിന്നെ സുഖമായിട്ടു ജീവിക്കാൻ വിട്ടിട്ട് ഞാൻ അങ്ങ് മരിച്ചു മണ്ണടിയ്യുമെന്നോ.. മരിച്ചാലും നിന്നെയും കൂട്ടുമെന്ന് ഞാൻ തീരുമാനിച്ചതാ.... അങ്ങനങ്ങു വിട്ടുകളയാനല്ല ഞാൻ നിന്നെ സ്നേഹിച്ചത്. ഇനിയിപ്പോ നിനക്ക് പോകാൻ വേറെ ഇടാമെന്നും ഇല്ല. എത്ര വെറുപ്പുണ്ടേലും നിനക്കെന്നെ വിട്ട് അകലാൻ സാധിക്കില്ല.... ജീവിതത്തിൽ ഒന്നിച്ചില്ലെങ്കിലും മരണശേഷം അത് സാധ്യമായി... അവളുടെ മുഖം രക്തമയമായി... ഒന്നും മനസിലാകാതെ തനിക്ക് വന്ന ദുരന്തത്തിന്റെ ആഴം ഉൾകൊള്ളാൻ ആകാതെ അവൾ നടുങ്ങി... അവന്റെ നോട്ടത്തിലെ തീക്ഷണത നേരിടാൻ ആവാതെ അവൾ ഉൾവലിഞ്ഞു.....

ആമിന ഷെഹ്മ
10B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ