വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ തെളിഞ്ഞ മാനം

11:29, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ തെളിഞ്ഞ മാനം എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ തെളിഞ്ഞ മാനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{

തെളിഞ്ഞ മാനം

മാനമേ എത്ര മനോഹരം നീ
           പകലിൻ വെളിച്ചത്തിൽ നീ-
           നീലമേഘങ്ങളാൽ മനോഹരം,
           രാത്രിയാം ഇരുട്ടിലും നീ കുഞ്ഞു-
            താരകങ്ങളാൽ മനോഹരം.
           അനന്ദമാം നിൻ സൗന്ദര്യം
           നിശയേയും പുലരിയേയും
           മനോഹരമാക്കുന്നു.
           നിശയിലും നീ തെളിഞ്ഞു നില്-
           ക്കുന്നു പകലിലും നീ തെളിഞ്ഞു-
           നിൽക്കുന്നു, മഴ വരും നേരം -
           നിൻ മുഖം വിളറുന്നു ഇരുട്ടാൽ,
           അന്നു നീ അടക്കിവെച്ചിരുന്ന-
           നിൻെറ സങ്കടങ്ങൾ മഴ മുത്തുക-
           ളായി കരഞ്ഞു തീർക്കുന്നു,
           മാനവർ തങ്ങളുടെ സങ്കടങ്ങളെ-
           അടക്കിവച്ചിരുന്നു ഒരു നാൾ
           കരഞ്ഞു തീർക്കും പോലെ.

അശ്വനി
9F വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത