ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/കെടാവിളക്ക്

10:23, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്. എച്ച്.എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/കെടാവിളക്ക് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/കെടാവിളക്ക് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കെടാവിളക്ക്

പൈതങ്ങൾക്കുല്ലസിക്കുവാനുള്ളൊരീ വേനൽച്ചൂൂടിൽ
ഏകയായ് ശാന്തയായ് അവളിരിപ്പൂൂ
എങ്ങുപോയെങ്ങുപോയ് കളിക്കൂട്ടം
പൂക്കാലം വിതാനിച്ച കുന്നിൻപുറങ്ങളും
മാമ്പൂ മണക്കുന്ന മേടപ്പുലരിയും
കാത്തിരിക്കുന്നുവോ പ്രതീക്ഷതൻ പുത്തൻ പുലരിക്കായ്

ആയിരമായിരം കൊച്ചടികൾ പതിയുമാ പറമ്പിന്ന്
ഒരു കുഞ്ഞുപാദ സ്പർശത്തിനായ് കാത്തിരിക്കുന്നുവോ?
മാറുന്നുവോയീ ലോകം മാറ്റുന്നുവോ?
ഇനിയൊരു പുത്തൻ പുലരിക്കായ് കേഴുന്നുവോ?
ഒത്തുചേരാത്തൊരീ കാലമാണിന്നെന്നാകിലും
ഒന്നായ് നാം പൊരുതുന്നു ജീവനായ്

അരികിലാണെങ്കിലും അകലുന്നു നാമിന്ന്
അണഞ്ഞിടാത്തൊരീ അതിജീവന പാഠവുമായ്
പൊരുതുന്നു നാമിന്ന് ഏകചിത്തരായ്
എരിയുന്ന താപത്തെ എരിയുന്ന വ്യഥയോടെ
കാലനാം മഹാവ്യാധിയെ തുരത്താം നമുക്കിന്ന്

ജാതിമത ഭേദമന്യേ ഒരേ മനമോടെ ഒരേ നാമത്തിൽ
നാം മാനവർ ഏക ജനനീ ഏക ജനത
അടുക്കാം നമുക്കിന്ന് അണയാത്ത ദീപമായ്
കെടാവിളക്കുപോൽ ജ്വലിക്കാം നമുക്കിന്ന്
പ്രതിരോധമല്ലോ അതിജീവനമാർഗം

ജാനകി ലാലു
9 കെ ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത