എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/വിസ്മയം

16:41, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/അക്ഷരവൃക്ഷം/വിസ്മയം എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/വിസ്മയം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിസ്മയം

നീലാകാശത്തിൽ കുങ്കുമപ്പൊട്ട് ചാർത്തുന്നിതാ സൂര്യൻ
മഴയോ പെയ്യുന്നിതാ പവിഴമുത്തുകൾ പോലെ
ജീവിത ചൂടുകൾ വീശി തണുപ്പിച്ചൊരാ മരതകക്കാറ്റോ
മായാ വിസ്മയങ്ങൾ കാട്ടുന്നിതാ അമ്മയായ പ്രകൃതി നീ
പകൃതി തൻ രഹസ്യങ്ങൾ കാണാവിസ്മയങ്ങൾ പോലെ
പ്രഭാതത്തിൽ പുഞ്ചിരിയോടെ നോക്കിനിൽക്കുന്ന പുഷ്പങ്ങൾ
സന്ധ്യയിൽ സൂര്യനെ വന്ദിക്കുമി പൂക്കളും
കാന്താരി പൂവുകൾ പോൽ നക്ഷത്ര വെളിച്ചവും
രൂപങ്ങൾ മാറ്റി വിസ്മയിപ്പിക്കുന്ന അമ്പിളിമാമനും
എത്ര സുന്ദരം എത്ര സുന്ദരം ജീവിതത്തിലീ കാഴ്ചകൾ.
 

അഭിനവ് . സി.ആർ
8 A എസ് കെ വി എച്ച് എസ് എസ് നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത