ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

16:28, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം

നമ്മുടെ ലോകത്തെ ഒന്നായി വിഴുങ്ങി കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ് .ജനങ്ങളുടെ സമ്പർക്കം മൂലമാണ് കൊറോണ പകരുന്നത്. ഇതു പോലെയാണെങ്കിൽ നമ്മും ലോകം നശിച്ചു പോകാൻ സാധ്യതയുണ്ട് .ഒരുപാട് പേരെ കൊറോണ കീഴടക്കി കഴിഞ്ഞു .അതിനെ നമുക്ക് തടയാം . ഇതുപോലെ ഇടയ്ക്ക് വന്ന നിപ്പയേയും പ്രളയത്തേയും നാം ചെറുത്തു തോൽപ്പിച്ചു . ഇന്നിതാ വീണ്ടും പാമ്പിനെ പോലെ ഭൂമിയെ വിഴുങ്ങാനൊരുങ്ങി നിൽക്കുകയാണ് കൊറോണ വൈറസ് .ഇതിനെ തടഞ്ഞിലെങ്കിൽ നാം ഒന്നാകെ പാമ്പാകുന്ന കൊറോണയുടെ വായിൽ അകപ്പെടും .എങ്ങനെയൊക്കെ ഇതിനെ തടുക്കാൻ കഴിയുമോ അതൊക്കെ നമ്മൾ പരമാവധി ഉപയോഗപ്പെടുത്തുക .ഇത് കാരണം ലോകം ഒന്നാകെ ആകുലപ്പെട്ട് ഇരിക്കുകയാണ് .നമ്മൾ കഴിവതും ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു മാറുക .അതു പോലെ തന്നെ യാത്രകളും ഒഴിവാക്കുക .തുമ്മുമ്പോഴും ചുമയ്ക്കുമ്പൊഴും തൂവാല കൊണ്ട് വായ പൊത്തുക . കഴിയുന്ന നേരമൊക്കെ ഹാന്റ് വാഷ് ഉപയോഗിച്ചോ സോപ്പ് ഇട്ടോ കൈ കഴുക്കുക .ശുചിത്യമാണ് ഇതിന്റെ എക പ്രതിവിധി .അതു പോലെ തന്നെ എല്ലാ സമയവും കൈകൾ കണ്ണിലോ മൂക്കിലോ ഇടാൻ പാടില്ല. ചെറിയ ഒരു ജലദോഷം പോലും നിസ്സാരമായി കാണാതെ അടുത്തുള്ള ആശുപത്രിയിൽ ചികിൽസയ്ക്കായി പോകുക .ഇവയൊക്കെ നമ്മൾ അറിഞ്ഞ് ചെയ്താൽ കൊറോണയിൽ നിന്ന് രക്ഷപ്പെടാം കഴിയുന്നതും വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങരുത്. കൈകൾ ചേർത്തു പിടിക്കാതെ മനസ്സുകൾ തമ്മിൽ കോർത്തു പിടിക്കുക


അനശ്വര എസ്
10B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം