ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/നമ്മുടെശുചിത്വം

15:14, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/നമ്മുടെശുചിത്വം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/നമ്മുടെശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെശുചിത്വം

           ഉണ്ണീ......... നീ......
      
     നിൻ ആത്മാവിൻ ചിലങ്ക തൻ
     ചിഞ്ചിലമീട്ടുമാ ചില്ലിനെ വർണ്ണമാക്കാതിരുന്നാൽ
     നിൻ ആത്മാവിൽ ഇരുട്ട് അണയില്ലയോ

     പണ്ട് ആരോ പറഞ്ഞിരുന്നത്രേ.....
നിൻ കൈ കഴുകാതുണ്ണരുതുണ്ണീ....
നീ കുളിക്കാതുറങ്ങരുതുണ്ണീ...
നിൻ വീട് നിൻ നാട് നിൻ കൈകളിൽ

കേളികൊട്ടി ചിലങ്കയോധി ചുവടുവെച്ച്
താളംകൊട്ടി മഹിമതൻ മാറാപ്പ് പേറുമാ
മലയാള തനിമയേ മറക്കാരുതൊരിക്കലും
നിൻ കുലം നിൻ ഗുണം നിൻ കൈകളിൽ.

ചുണ്ടിലെ ചുവപ്പിന് വർണ്ണപ്പകിട്ടേകും
മുന്നേ ഓർക്കുക, നീ നിൻ ശുചിത്വവും.
അറബി നാട്ടിലെ സുഗന്ധമേറി നടക്കുമെൻ
സോദരീ ഓർക്കുക നീ നിൻ ശുചിത്വവും.
      മറക്കരുതോമലേ... മറക്കരുത് ഒരിക്കലും..
     മാമല നാട്ടിലെ ഭംഗിയേയും...

ആഷിയ ഫാത്തിമ
5 A ജി‌എച്ച്‌എസ് മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത