ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ ശുചിത്വവും രോഗപ്രതിരോധവും

15:14, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ ശുചിത്വവും രോഗപ്രതിരോധവും എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ ശുചിത്വവും രോഗപ്രതിരോധവും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും രോഗപ്രതിരോധവും

ഈ ലോകത്ത് ഏറ്റവും പ്രധാനം വായുവും ജലവുമാണ്.ഇത് കഴിഞ്ഞാൽ പിന്നെ ശുചിത്വം. നമുക്ക് ശുചിത്വത്തെമൂന്നായി തിരിക്കാം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹിക ശുചിത്വം. ഇത് മൂന്നും നിത്യജീവിതത്തിൽ പ്രധാനമാണ്.രണ്ടു നേരം പല്ലു തേച്ച് സോപ്പുപയോഗിച്ച് വൃത്തിയായി കുളിച്ച് ദേഹശുദ്ധി വരുത്തുക.പിന്നെ നഖം വൃത്തിയാക്കുക. പഴകിയ വസ്ത്രം കഴുകി സൂര്യപ്രകാശത്തിൽ ഉണക്കിയശേഷം ഉപയോഗിക്കുക.പിന്നെയുള്ളത് പരിസര ശുചിത്വമാണ്.ഇതിനായി നമ്മൾ ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുക.എല്ലാ ദിവസവും വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കുക. ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. പിന്നെ നാം വലിച്ചെറിയുന്ന ചിരട്ടകൾ,പ്ലാസ്റ്റിക്ക് കുപ്പികൾ തുടങ്ങിയ ഉപയോഗശൂന്യമായ വസ്തുക്കൾ വലിച്ചെറിയാതെ സഞ്ചികളിലും ചാക്കുകളിലും സൂക്ഷിക്കുക.നാം വലിച്ചെറിയുന്ന ചിരട്ടകൾ, ടയറുകൾ, കുപ്പികൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുകയും അതിൽ കൊതുക് മുട്ടയിട്ട് പെരുകുകയും ചെയ്യും. ഈ കൊതുകുകൾ നമ്മെ കടിക്കുമ്പോൾ നമുക്ക് ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ വരും.പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വലിച്ചെറിയരുത്. പിന്നെ സാമൂഹിക ശുചിത്വം പാലിക്കുക. ഇതിനായി നമ്മളിൽ ഒരാൾ മുന്നിട്ടിറങ്ങിയാൽ മതി. ബാക്കിയുള്ളവർ താനേ വരും. ഇതിനായി നമ്മൾചെയ്യേണ്ടത് റോഡ്, റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാന്റ് തുടങ്ങിയ പൊതുസ്ഥലങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യാതിരിക്കുക.

ഈ ലോകത്തെ നശിപ്പിക്കാൻ ഒരു വില്ലൻ വന്നിട്ടുണ്ട്. കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസ്. ഈ മഹാമാരി ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്.പിന്നെ ഈ ലോകമാകെ ഇത്പടർന്നു. ഏകദേശം 25 ലക്ഷം പേരെയാണ് ഇതുവരെ ഈ വൈറസ് ബാധിച്ചത്. ഇതിന് ഇതുവരെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പ്രധിരോധമാണ് ഇതിന്റെ മരുന്ന്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്നതാണ് ഇത് .ഇത് ഒരു പകർച്ചവ്യാധിയാണ്.രോഗികളിൽ നിന്ന് മിനിമം ഒരു മീറ്റർ അകലം പാലിക്കുക. ആൾക്കൂട്ടം ഒഴിവാക്കണം, വീട്ടിൽ തന്നെ നിൽക്കണം ഇതൊക്കെ തന്നെയാണ് ഇതിന്റെ മരുന്ന്. ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത് ലോകത്തിലെ ഏറ്റവും സമ്പന്നരാഷ്ട്രമായ അമേരിക്കയിലാണ്. ഇത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

പ്ലാസ്റ്റിക് കത്തിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷ മലിനീകരണം ക്യാൻസർ പോലുള്ള അസുഖത്തിനു കാരണമാകുന്നു.ശുചിത്വം പാലിച്ചാൽ ഇങ്ങനെയുള്ള മഹാമാരികളിൽനിന്നും പകർച്ചവ്യാധികളിൽനിന്നും മോചനം നേടാൻ കഴിയും. ഇതിനായി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് "ബ്രേക്ക് ദി ചെയിൻ".ഏത് പ്രതിസന്ധി വന്നാലും നമ്മൾ അതിജീവിക്കും.ഇതിനായി ഒന്നിച്ചു നമ്മൾ പോരാടും. കൊറോണ, നിപ തുടങ്ങിയ വൈറസുകളിൽനിന്നും മോചനം നേടാൻ ശുചിത്വം പാലിക്കണം.

നവമി.വി.എസ്സ്
8C ഗവൺമെന്റ് എച്ച്.എസ്സ്. മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം