ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/രോഗാണുക്കൾ (കവിത)

14:21, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/രോഗാണുക്കൾ (കവിത) എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/രോഗാണുക്കൾ (കവിത) എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗാണുക്കൾ


നാമറിയാതെ നമ്മോടൊപ്പം
കൂടെ നടക്കും ചങ്ങാതി
പിടികൂടീടും ചില നേരത്ത്
ചങ്ങാതികളാം രോഗാണുക്കൾ

നഖവും നീട്ടി വളർത്തിക്കൊണ്ട്
കൈയും വായും കഴുകാതെ
കണ്ണിൽ കണ്ടത് തിന്നു നടന്നു
തീറ്റക്കൊതിയൻ അവറാച്ചൻ

രോഗാണുക്കൾ പയ്യെ പയ്യെ
അവറാച്ചനെ പിടികൂടി
പല്ലിനു വേദന വയറിനു വേദന
വേദന വേദന അയ്യയ്യോ

വേദന സഹിക്കാൻ കഴിയാതൊടുവിൽ
നിലവിളിയായി അവറാച്ചൻ
ഓടിയെത്തി അമ്മയും അച്ഛനും
ഡോക്ടറെയുടനെ കാണേണം

ഡോക്ടർ എത്തിപ്പെട്ടെന്ന്
അവറാച്ചനെയൊന്നു പരിശോധിച്ചു
ആഹാരത്തിനു മുമ്പും പിമ്പും
കൈയും വായും കഴുകേണം

വീട്ടിലെത്തിയ അവറാച്ചൻ
എല്ലാവരോടും ഇങ്ങനെ പറ‍ഞ്ഞു
ശുചിയായിട്ടു നടന്നില്ലെങ്കിൽ
പിടികൂടും നമ്മെ രോഗാണുക്കൾ








 

അതുല്യ ബി എസ്
9 എ ഗവ.വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത