സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/വാസ്തവം

13:01, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/വാസ്തവം എന്ന താൾ സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/വാസ്തവം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വാസ്തവം

നഗ്‌നനേത്രത്താൽ ദർശിതമാകാത്ത കോവി‍ഡ്
കാർന്നുതിന്നീടുന്നു മാനവരെയെന്നാകിലോ.....,
മാതാവിൻ രക്തം- പാലായ് ന‌ുകർന്നിടും
പൈതൽ-പോൽ അല്ലയൊ കൊറോണയും?
പഴമതൻ മിഴിതുറക്കും പഴഞ്ചൊല്ലല്ലയൊ...
വസൂരി തന്നുടെ മൃഗീയമാം സേവനം
മെയ്യാകെ വരിഞ്ഞുകെട്ടീട്ടന്നു ആരോരും
കാണാതെ ഉപേക്ഷിച്ചിരുന്നുപോൽ !
അന്ധകാരം വീണ്ടും ആവർത്തിക്കുന്നുവോ ?
ആ അന്ധകാരം വീണ്ടും ആവർത്തിക്കുന്നുവോ ?
കഷ്ടപ്പാടും ത്യാഗവും പേറി അവർ
സുഖപ്രാപ്‌തരായെന്നാകിലും തടഞ്ഞീടുന്നിന്ന്...
കാരണമെന്തന്ന് ചോദിച്ചാലോതുന്നു
കോവിഡിൻ ശൃംഖല പൊട്ടിപ്പിളരേണമത്രെ
മുഖാവരണത്താലും മറ്റു തന്ത്രങ്ങളാലും
സുരക്ഷിതമാണോ ലോകമിന്ന് ?
സംരക്ഷണമുണ്ടുപോൽ ലോകർക്കെന്നാകിലും
ആതുരസേവകർക്കുണ്ടോ- രക്ഷാകവചം?
തന്നിലധിഷ്ഠിതമാം കർമ്മമെന്നോണം,
സ്വജീവിതം തൂക്കിലേയ്ക്കായി പണയപ്പെടുത്തുന്നവർ
എല്ലാ പിണവും പെറുക്കുന്നു കാക്കയെന്നാകിലും
കാക്കതൻ പിണമിന്നാരുപെറുക്കും?

അഞ്ജലി എസ്. എസ്
9 G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത