തടഞ്ഞിടാം നമുക്ക് ഈ മാരിയാം കോറോണേയെ
ഒത്തു ചേർന്ന് കൂട്ടമായി തുരത്തിടാമിമാരിയെ
കൈയിൽ നാം എപ്പോഴും കരുതണം തൂവാലകൾ
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കുപൊത്തണം
കൈകൾ നാം ഇടയ്ക്കിടെ സോപ്പിനാൽ കഴുകണം
യാത്രകൾ ഒഴിവാക്കി വീട്ടിൽ നാം തുടരണം
കൂട്ടമായ് ചേർന്നുള്ള കളികളെല്ലാം നിർത്തണം
സാമൂഹികമായ അകലം നാം പാലിച്ചിടണം
പുറത്ത് പോയാലെപ്പോഴും മാസ്ക്കുകൾ ധരിയ്ക്കണം
കൂട്ടമായ് ചേർന്നുള്ളൊരു പരിപാടികൾ നിർത്തണം
ഭയപ്പെടാതെ തകർത്തിടാം പാരിൽ നിന്ന് ഈമാരിയെ