നമ്മൾ അതിജീവിക്കും

 മണ്ണിലും വിണ്ണിലും അതിർവരമ്പുകൾ കെട്ടി
ചക്രവ്യൂഹങ്ങൾ തീർത്ത് ആനന്ദത്തിൻ ചുവട് വച്ചപ്പോൾ
നിലയ്ക്കാത്ത രോദനമായ് ആഗോളമാരിയായ്
അതിർവരമ്പുകൾ ഭേദിച്ച്, ചക്രവ്യൂഹങ്ങൾഭേദിച്ച്
 വന്നെത്തി കൊറോണവൈറസ്
          സംഹാരരൂപം പൂണ്ട് വിശ്വരൂപമെടുത്തു
          മാനവകുലത്തെ തുരത്താനായ്,പകച്ചു നിന്നൂ ലോകം
           ചെറുത്ത് തോല്പിക്കാൻ നൻമയുടെ വ്യൂഹം തീർത്തൂ നാം
           സർക്കാരും ആരോഗ്യപ്രവർത്തകരും പോലീസും നിന്നൂ
           പടനായകരായ് മുന്നിൽ.
കളത്തിലിറങ്ങി പോരാടുന്നു നമ്മുടെ ഡോക്ടറും മാലാഖമാരും
ലോക്ഡൗണും ബ്രേക് ദ ചെയിനും ശാരീരികഅകലവും
മാനസ്സികഅടുപ്പവുമായ് അതിർ വരച്ചൂ നമ്മൾ, കാവലായ്
കരുതലായ് സന്നദ്ധസേനയും വിശപ്പാറ്റാൻ കമ്മ്യൂണിറ്റികിച്ചണും
അതിജീവിക്കും നമ്മൾ.
          ലോകപോലീസ് ചമഞ്ഞവർ വമ്പന്മാർ വീണിടത്ത്
          ചാലകശക്തിയായ് കരുതലായ് ദൈവത്തിൻ സ്വന്തം നാട്
          അതിജീവിക്കും നമ്മളതിജീവിക്കുമെന്നു മാത്രം
          തിരിച്ചറിഞ്ഞൂ ലോകം ഈ മലയാളനാടിനെ.
 

ഗോപിക.എസ്.എസ്
9A ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത