ഗവ. എച്ച് എസ് ഓടപ്പളളം/വിദ്യാരംഗം‌

08:02, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (വായനാവാരം)

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. നമ്മുടെ സ്കൂളിലും വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു.

2021-22 അധ്യയന വർഷത്തെ ഭാരവാഹികൾ

കുമാരി നസീബ പി.എം (കൺവീന‍ർ)

അഭിനവ് സുരേഷ് (ജോയിന്റ് കൺവീനർ)

ശ്രീമതി. പുഷ്പ എം. എ (കോർഡിനേറ്റർ)

വായനാ വാരാഘോഷം

കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി. എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാ ദിനമായി ആചരിച്ചു വരികയാണല്ലോ. മുൻ വർഷങ്ങളിലെപ്പോലെ ഈ വർഷവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നമ്മുടെ വിദ്യാലയത്തിലും ജൂൺ 19 - 25 വരെ  വായനാ വാരാഘോഷം വിവിധ പരിപാടികളോടു കൂടി സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ഡോ. എം. എൻ. കാരശ്ശേരി ജൂൺ 19 ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

ഈ വർഷത്തെ ബഷീർ അനുസ്മരണം 2021 ജൂലൈ 5 ന് ഓൺലൈനായി നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. കമലം . കെ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കഥാകൃത്ത് ശ്രീ. ഒ. കെ ജോണി മുഖ്യാതിഥിയായിരുന്നു. ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള കഥ പറയൽ, സംഭാഷണം, ക്വിസ്, അഭിനയം, കാരിക്കേച്ചർ രചന, പുസ്തകാസ്വാദനം തുടങ്ങീയവ ഇതിന്റെ ഭാഗമായി നടന്നു.

സ്കൂൾതല ശില്പശാല

വിദ്യാരംഗം സ്കൂൾതല ശില്പശാല 2021 സെപ്തംബർ 9 ന് ഓൺലൈനായി നടന്നു. സുൽത്താൻ ബത്തേരി എ. ഇ. ഒ. ശ്രീമതി റോസ് മേരി ഉദ്ഘാടനം നിർവഹിച്ചു. മഴവിൽ മനോരമ സൂപ്പർ 4 സീസൺ 2 ഫെയിം കുമാരി. അനുശ്രീ അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. അഭിനയം, നാടൻ പാട്ട്, കവിതാലാപനം, കഥാരചന, ചിത്രരചന തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു.

ഉപജില്ലാതല ശില്പശാസയിലേക്ക് താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
ക്രമ നമ്പർ കുട്ടിയുടെ പേര് ക്ലാസ് ഇനം