ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അടൽ ടിങ്കറിംങ് ലാബ്

അടൽ ഇന്നോവേഷൻ പദ്ധതിയുടെ ഭാഗമായി അടൽ ടിങ്കറിംങ് ലാബ് ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂരിൽ പ്രവർത്തനം ആതംഭിച്ചു.. 2019 നവംബർ 18 നു ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.ഐ.ബി.സതീഷ് അവർകൾ ഉത്ഘാടനകർമ്മം നിർവഹിച്ചൂ. പ്രസ്തുത ചടങ്ങിൽ അന്നത്തെ പ്രധാന അദ്ധ്യാപിക പുഷ്പലത ടീച്ചറും മറ്റ് പ്രമുഖ വ്യക്തികളും സംസാരിച്ചു. പത്തുലക്ഷം ശാസ്ത്രസാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. സ്വയം പ്രവർത്തിപ്പിച്ചു പഠിക്കാവുന്ന ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ, ത്രി ഡി പ്രിൻെറുകൾ,റോബോട്ട് കിറ്റ്,എന്നിവ ലാബിൽ ലഭ്യമാണ്. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഈ ലാബ് സഹായകമാണ്. അടൽ ടിങ്കറിംങ് ലാബിൽ കുട്ടികൾ നിർമ്മിച്ച ഡ്രോൺ വളരെ ആകർഷകമായിരുന്നു.