ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം


എന്താണ് കുട്ടുകാരെ പ്രകൃതി. പ്രകൃതി നമ്മുടെ മാതാവാണ് അമ്മയാണ് മനുഷ്യനിര്മിതമാല്ലാത്ത വസ്തുക്കൾ കൂടി ചേരുന്നതാണ് പ്രകൃതി പ്രപഞ്ചവും സകല വസ്തുക്കളും കൂടി ചേരുന്ന ഭൂമിയാണ് പ്രകൃതി. മനുഷ്യനിർമിതമായ വസ്തുക്കളെ നാം പ്രകൃതി എന്നു വിളിക്കില്ല. ഈ പ്രകൃതി നമ്മൾ സ്നേഹിക്കണം എന്നാലേ നമ്മൾക്ക് പ്രകൃതിയെ സംരക്ഷിക്കാൻ പറ്റു. ഭൂമി നമ്മളെ സംരക്ഷിക്കണമെങ്കിൽ (വെള്ളപ്പൊക്കത്തിൽ നിന്നോ രോഗങ്ങളിൽ നിന്നോ ) നമ്മൾ ഓരോരുത്തരും ഭൂമിയെ സംരക്ഷിക്കണം. വയലുകൾ മണ്ണിട്ട് മൂടാതെയും കുളങ്ങൾ നികത്താതെയും പാറമലകൾ ഇടിച്ചു നിരത്താതെയും ഇരിക്കണം. മരങ്ങൾ വെട്ടിനശിപ്പിക്കരുത് പുഴകൾ മലിനമാക്കരുത്. നമ്മൾക്ക് വായു ഇല്ലാതെയും വെള്ളം ഇല്ലാതെയും ജീവിക്കാൻ കഴിയുമോ? ഒരിക്കലും ഇല്ല. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ ചപ്പ് ചവറുകൾ വാരീ വലിച്ചെറിയുകയോ പാഴ് വസ്തുക്കൾ കൂട്ടി ഇട്ടു കത്തിക്കുകയോ ചെയ്യരുത്. ഇത് പലവിധ മാരക രോഗങ്ങൾ വരാൻ കണാരണമാകും. അതുകൊണ്ട് നമ്മൾ ഓരോരുത്തരും സ്വയം പര്യപ്തമാകണം അതിനു നമ്മൾ സ്വയം മാറുക. എന്നാലെ നമ്മുടെ മാതാവായ ഭൂമിയെ സംരക്ഷിക്കാൻ കഴിയു. നമ്മൾക്കു വേണ്ടതെല്ലാം ഈ ഭൂമിയിൽ ഉണ്ട്. നമ്മൾ അത് സ്വയം മറന്നുപോകുന്നു. നമ്മളോരോരുത്തർക്കും സ്വയം മാറാം. നല്ല നാളെക്കായി ഭൂമിയെ സംരക്ഷിക്കാൻ വേണ്ടി നമ്മൾ ഓരോരുത്തരും പരിശ്രെമിക്കണം. പ്രകൃതി മനുഷ്യരുടെ മാത്രം ആവാസകേദ്രമല്ല. മൃഗങ്ങൾ പാമ്പുകൾ പക്ഷികൾ അനേകായിരം ജീവജാലങ്ങൾ അടങ്ങിയ ഈ ഭൂമിയെ നമ്മൾക്കു സംരക്ഷിക്കാം. ഇതിനായി നമ്മൾക്കൊരുരുത്തര്കും നല്ല നാളെക്കായി കൈകോർക്കാം.

മുഹമ്മദ്‌ സാദിക്ക് z.
5 C ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം