കൊറോണയാണിപ്പോൾ കൊടു ഭീകരനാം അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ അതി വേഗം പടരുന്നു കാട്ടുതീയായ്.. വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ വിലസുന്നു ലോകത്തിൻ ഭീഷണിയായ്... കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണ നീയിത്രയു ഭീകരനോ... പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധമാർഗത്തിലൂടെ... കണ്ണി പൊട്ടിക്കാം നമ്മുക്കി ദുരന്തത്തി -നലയടിക്കളിൽ നിന്നു മുക്തി നേടാം...
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത