ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കടപ്പാട്

12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ കടപ്പാട് എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കടപ്പാട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടപ്പാട്

രാവും, പകലും രോഗികളെ കൊണ്ട് വീർപ്പുമുട്ടിയിരുന്ന ആശുപത്രികൾ, റിസപ്‌ഷനുമുന്നിലെ നീണ്ട നിരകൾ, ലാബിനുമുന്നിലെ കൂട്ടമായുള്ള കാത്ത്തിരിപ്പു ഒന്നും ഇപ്പോഴില്ല.. ആളില്ലാത്ത പാര്മസി കൗണ്ടറുകൾ. ശൂന്യമായ ആശുപത്രിയും, പരിസരവും , നമ്മുടെ രോഗങ്ങളൊക്കെ എവിടെ പോയി. രാവും പകലും തീ പിടിച്ചോടിയിരുന്ന വാഹനങ്ങൾ, എന്തൊരു തിരക്കായിരുന്നു, എന്തൊരു ട്രാഫിക് ബ്ലോക്ക്‌ ആയിരുന്നു. നമ്മുടെ തിരക്കൊക്കെ എവിടെ പോയി. സുജി കുത്താനിടമില്ലാതിരുന്ന തെരുവുകൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, നമ്മുടെ യാത്രാമോഹങ്ങൾക്കു എന്തുപറ്റി. അത്യാവശ്യ സാധനങ്ങളുള്ള കടകൾ മാത്രം തുറന്നിരിക്കുന്നു. സ്വർണ്ണം വേണ്ട, തുണിത്തരങ്ങൾ വേണ്ട, ചുരിദാറും, സാരിയും വേണ്ട, കല്യാണ മാമാങ്കങ്ങൾ വേണ്ട, ആർഭാടങ്ങൾ വേണ്ട. ഇതൊക്കെ ആയിരുന്നില്ലേ നമ്മുടെ ചിന്തകൾ. അതൊക്കെ എവിടെ പോയി. നമുക്ക് ജീവിക്കാൻഇത്രയൊക്കെ മതിയായിരുന്നു. നമ്മൾ എന്തൊക്കെ ആയിരുന്നു വാങ്ങിക്കൂട്ടി യിരിന്നത്. ഒരുമൂക്കൊലിപ്പ് വരുമ്പോൾആശുപത്രിയിലേക്ക് ഓടിയിരുന്ന നമ്മൾ ഇപ്പോൾ ആശുപത്രിയിൽ പോകുകയേ വേണ്ട. നമ്മുടെ ശത്രുതയൊക്കെ എവിടെപ്പോയി. ഇപ്പോൾ പരസ്പരം അക്രമിക്കേണ്ട, മറ്റു രാജ്യങ്ങളിൽ കൊണ്ട് പോയി ബോംബിട്ട് മനുഷേരെ കൊല്ലേണ്ട. വർഗ്ഗിയ ചിന്തകളില്ല. ആർക്കും ആരെയും കീഴ്‌പെടുത്തേണ്ട. ഇപ്പോൾ നമ്മുടെ ലോകം ചുരുങ്ങിയിരിക്കുന്നു. നമ്മുടെ ആവശ്യങ്ങളും കുറഞ്ഞിരിക്കുന്നു. സ്വപ്നങ്ങളും, ആർഭാടങ്ങളും, ആർത്തിയും ഇല്ലായിരിക്കുന്നു. ആർക്കും, ആരോടും ഒരു കടപ്പാടും ഇല്ലാതിരുന്ന ഈ ലോകത്തു സ്‌നേഹത്തോടെ യും, ഒത്തുരുമയോടെയും ജീവിക്കാൻ കോവിഡ് -19എന്ന മഹാമാരി വേണ്ടി വന്നു .

അഭിഷേക് എച്ച്.
4 B ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം