സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/വിദ്യാരംഗം‌

23:24, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14002 (സംവാദം | സംഭാവനകൾ) (→‎വിദ്യാരംഗം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

കുട്ടികളിലെ സർഗ്ഗശേഷിപരമായ കഴിവുകളെ പ്രോത്സാ ഹിപ്പിച്ചു കൊണ്ട് വിദ്യാരംഗം കലാ സാഹിത്യവേദി നിരവധി പരിപാടികൾ സ്കൂൾ തലത്തിലും ക്ലാസ്സ്‌ തലത്തിലും സജീവമായി സംഘടിപ്പിച്ചു പോരുന്നു.കോവിഡ് കാലത്തും സജീവ പ്രവർത്തനങ്ങൾ കാഴ്ച വെച്ച തലശ്ശേരി സൗത്ത് ഉപജില്ലാ പരിപാടികളിലും നിറഞ്ഞ സാന്നിധ്യമാവാൻ സെക്രഡ് ഹാർട്ടിലെ മിടുക്കികൾക്ക് കഴിഞ്ഞിരിക്കുന്നു.വിദ്യാരംഗം സർഗോത്സവം 2021ഉപജില്ലാ മത്സരത്തിൽ നിന്ന് യു. പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 9പേർ ജില്ലാതല മത്സരങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട് സെക്രഡ് ഹാർട്ടിന്റെ അഭിമാനതാരങ്ങളായി.യു. പി വിഭാഗത്തിൽ നിന്ന് കവിതാരചന കൃഷ്ണേന്ദു. കെ,ചിത്രരചന ദേവനന്ദ സുജിത്ത്,കാവ്യാലാപനം റിയ റോഷൻ, പുസ്ത കാസ്വാദനം അദിതി പി ലാൽ,നാടൻപാട്ട് ദേവതീർത്ഥ ഷിലിൻ എന്നിവരുടെയും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ചിത്ര രചന ശ്രദ്ധ പ്രകാശൻ,പുസ്തകാസ്വാ ദനം അൽക്കദാസ്‌. കെ. വി,അഭിനയം ശിവപ്രിയ. വി. പി, നാടൻപാട്ട് ശ്രീനന്ദ രാജേഷ് എന്നിവരുടെയും മികവിലൂടെ ഉപജില്ലാതലത്തിൽ മറ്റു വിദ്യാലയങ്ങളെക്കാൾ മികച്ച പങ്കാളിത്തവും സെക്രഡ് ഹാർട്ടിന് സ്വന്തമാക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷം, ഇതുപോലെ തന്നെ വിദ്യാരംഗം നടത്തിയ ഉപജില്ല പുറത്തിറക്കിയ ഓൺലൈൻ മാഗസിൻ 'മഷിത്തണ്ടി'ൽ സർഗരചനകൾ ആവിഷ് ക്കരിക്കാനും ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടത്തിയ കവിതാലാപന മത്സരത്തിൽ സമ്മാനിതരാവാനും സെക്രഡിന്റെ മിടുക്കികൾക്ക് കഴിഞ്ഞു. പ്രശസ്തരായ എഴുത്തുകാരുടെ അനുസ്മരണദിനത്തിൽ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ ഓൺലൈനായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. സ്കൂളിലെ എല്ലാ കുട്ടികളും വിദ്യാരംഗം കലാ സാഹിത്യവേദിയിൽ അം ഗങ്ങളായതുകൊണ്ട് വായനവാരാചരണം, ഓണപരിപാടികൾ പോലുള്ള സ്കൂളിന്റെ പൊതുപരിപാടികൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി രണ്ടു വർഷമായി നടത്തിവരുന്നു.