കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/ലിറ്റിൽകൈറ്റ്സ്
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പരിപാലനവും ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി കൈറ്റ് ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു വിഭാഗം വിദ്യാർഥികളെ സ്കൂളുകളിൽ തന്നെ കണ്ടത്തി അവർക്ക് ആവശ്യമായ പരിശീലനവും പ്രോൽസാഹനവും നൽകി അവരെ സജ്ജരാക്കുക ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് . കെ ആർ എച്ച് എച്ച് എസ് എസ് 30 അംഗങ്ങൾ ഉള്ള യൂണിറ്റാണ് രൂപീകരിച്ചത്. ശ്രീ രാധാകൃഷ്ണൻ ടി കൈറ്റ് മാസ്റ്റർ ആയും ,ശ്രീമതി ഷൈനി കെ കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു . ലിറ്റിൽ കൈറ്റ് ബോർഡ് സ്ഥാപിച്ചു.അംഗങ്ങൾക്ക്ഐ ഡി കാർഡ് വിതരണം ചെയ്തു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .അഞ്ച് മൊഡ്യൂളിലായി അനിമേഷൻ ട്രെയിനിങ് നടത്തി ജില്ലാ ക്യാമ്പിലും ,സബ്ജില്ലാ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് 2022 ജനവരി 20 നടന്നു. ക്ലബിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു. വളരെ സജീവമായ പരിപാടി ആയിരുന്നു.

